Advertisement

‘ചില സീരിയലുകൾ മാരകമായ വിഷം, എന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചു’: പ്രേംകുമാർ

December 9, 2024
Google News 1 minute Read
premkumar

സീരിയലുകൾക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ചില സീരിയലുകൾ മാരകമായ വിഷം തന്നെയാണ്. എന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. കലാസൃഷ്‌ടി മോശമായാൽ ഒരു ജനതയെ അപചയത്തിലേക്ക് നയിക്കും.

സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്. താൻകുടി അംഗമായ ആത്മ എന്ന അഭിനേതാക്കളുടെ സംഘടനയിലെ ഏതെങ്കിലും ഒരംഗത്തിൻ്റെ അഭിനയം മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പ്രേംകുമാർ നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ പുരോഗമന ആശയങ്ങളിലുന്നി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ സ്ത്രീ വിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങൾ പ്രചരിപ്പിച്ച് സാംസ്‌കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് താൻ പറഞ്ഞതിൻ്റെ സാരം. മാത്രമല്ല പത്തുവർഷം മുമ്പും ഇതേ കാര്യംതന്നെ ഞാൻ പറഞ്ഞിട്ടുള്ളതും മാധ്യമങ്ങളിൽ വന്നിട്ടുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Premkumar on Serial Endosulfan controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here