Advertisement

‘കടവുളെ…അജിത്തേ’ വിളികൾ വേണ്ട, കെ അജിത്ത് എന്ന് വിളിച്ചാൽ മതി’; അജിത് കുമാർ

December 10, 2024
Google News 2 minutes Read

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു

വിട മുയാർച്ചി എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന നടൻ അജിത് കുമാർ പൊതുപരിപാടികളിലും ഒത്തുചേരലുകളിലും ‘കടവുളെ…അജിത്തേ’ വിളികൾക്കെതിരെ ശക്തമായി രംഗത്തെത്തി. ഇത് അസ്വസ്ഥജനകവും അസുഖകരവുമാണെന്ന് താരം പറഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആരധകരോട് താരം ആവശ്യപ്പെട്ടു.

‘കടവുളെ… അജിത്തേ’ എന്ന മുദ്രാവാക്യം ആരംഭിച്ചത് ഒരു യുട്യൂബ് ചാനലിന് ഒരാൾ നൽകിയ അഭിമുഖത്തിൽ നിന്നാണ്, അത് വൈറലായി. മുദ്രാവാക്യം വിളി തമിഴ്‌നാട്ടിലെ നിരവധി ആളുകൾ ഏറ്റെടുത്തു, അവർ പൊതു ഇടങ്ങളിൽ ഇത് ഉപയോഗിക്കുന്നു. കടവുളെ എന്ന തമിഴ് വാക്കിൻ്റെ അർത്ഥം ദൈവം എന്നാണെന്നും താരം പറയുന്നു.

Story Highlights : ajith kumar on viral kadavule ajithey slogan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here