Advertisement

എം.കെ രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം; വീട്ടിലേക്ക് മാർച്ച്, കോലം കത്തിച്ചു

December 10, 2024
Google News 3 minutes Read

മാടായി കോളജ് നിയമന വിവാദത്തിൽ എം കെ രാഘവന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. പാർട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടിൽ കയറി തല്ലുമെന്നും രാഘവനെതിരെ കോൺഗ്രസ് പ്രവർത്തകർ രൂക്ഷ മുദ്രാവാക്യവും മുഴക്കി.

കോഴ വാങ്ങി ബന്ധുവടക്കം ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമിച്ചെന്ന് ആരോപിച്ചാണ് രാഘവനെതിരെ കോൺഗ്രസ്  പ്രാദേശിക നേതാക്കളും പ്രവർത്തകരും  പരസ്യ കലാപത്തിന് തുടക്കമിട്ടത്.  
എന്നാൽ വിവാദ നിയമനങ്ങളെ ന്യായീകരിച്ച  എം കെ രാഘവൻ കോളജ് ഭരണസമിതി അംഗങ്ങൾക്കെതിരായ പാർട്ടി തല അച്ചടക്ക നടപടി തെറ്റെന്നും വിമർശിച്ചു.

പ്രതിഷേധം  ആസൂത്രിതമെന്നാണ് എം കെ രാഘവന്റെ നിലപാട്. നീക്കങ്ങൾക്ക് കെ സുധാകരന്റെ അടക്കം ആശിർവാദമുണ്ടെന്നും രാഘവൻ കരുതുന്നു. ഇതോടെയാണ് വിഷയം നേതൃതലത്തിലെ  തർക്കമായി വളരുന്നത്.

Read Also:‘ഡൽഹി ചലോ’ മാർച്ച് താൽക്കാലികമായി നിർത്താൻ തീരുമാനം

Story Highlights : Congress workers protest against M. K. Raghavan MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here