ഷബ്ന നജീബിന്റെ നോവല്‍ ‘ജമീലത്തു സുഹ്‌റ:’ലാല്‍ ജോസ് പ്രകാശനം ചെയ്തു

എഴുത്തുകാരി ഷബ്‌ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്‌റ’ ദമ്മാമില്‍ പ്രകാശനം ചെയ്യപ്പെട്ടു. അല്‍ഖോബാര്‍ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രമുഖ ചലച്ചിത്രസംവിധായകന്‍ ലാല്‍ ജോസ് ആണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.എഴുത്ത് എപ്പോഴും ഒരാളുടെ ആത്മാവിഷ്‌ക്കാരമാണെന്ന് ലാല്‍ ജോസ് പറഞ്ഞു. ഏകാന്തതയും സ്വച്ഛതയും ആവോളം ആവശ്യമുള്ള ഇടമാണ് സര്‍ഗ്ഗാവിഷ്‌കാരത്തിന്റെ പണിപ്പുര. തീരെ ചെറുതായ ഒരു സ്വരം പോലും എഴുത്തിടത്തില്‍ ചിന്തകളെ അപഹരിച്ചേക്കാം. എന്നിട്ടും പ്രവാസജീവിതത്തിന്റെ യാന്ത്രികതകള്‍ക്കിടയില്‍ ഷബ്‌ന നജീബിനെപ്പോലൊരു തിരക്കുള്ള സാമൂഹ്യപ്രവര്‍ത്തകക്ക് തന്റെ ചിന്തകളെ ഏകോപിപ്പിക്കാനായത് അഭിനന്ദിക്കപ്പെണ്ടതാണെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. (Shabna Najeeb’s novel released by Lal Jose)
ഷബ്‌നയുടെ ഭര്‍തൃമാതാവ് ജമീല മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. അന്‍വര്‍ നജീബ്, അന്‍വര്‍ നാദിര്‍ , താജുന്നിസ, അഫ്രിന്‍ ഫാത്തിമ,അദ്‌നാന്‍ നജീബ് ,ഫവാസ് എന്നിവര്‍ സന്നിഹിതരായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹികസാംസ്‌കാരികരംഗത്തെ പ്രമുഖനും,സംഘാടക സമിതി ചെയര്‍മാനുമായ ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ച യോഗം മുഹമ്മദ് കുട്ടി കോഡൂര്‍ ഉത്ഘാടനം ചെയ്തു. ഡെസ്റ്റിനി പബ്ലിക്കേഷന്‍സ് ആണ് ജമീലത്തു സുഹ്റയുടെ പ്രസാധകര്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി. വടക്കന്‍ മലബാറിലെ ഒരു കുടുംബത്തിലെ തികച്ചും യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്ന് പ്രവാസത്തിലേക്ക് പറിച്ചു നടപ്പെട്ട സുഹ്റ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ സ്‌നേഹനൊമ്പരങ്ങളുടെയും, ആത്മാര്‍ഥ പ്രണയജീവിതയാത്രയുടെയും കഥ പറയുന്ന നോവല്‍ വായനക്കാര്‍ക്ക് നവ്യാനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യാതിഥി ലാല്‍ ജോസിനെ നജ്മുസമാന്‍, മുഷാല്‍ തഞ്ചേരി, ഷാനി പയ്യോളി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു.
Read Also: ‘വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’: പ്രിയങ്ക ഗാന്ധി
ഡോക്ടര്‍ ടി. പി. മുഹമ്മദ്, നജീബ് എരഞ്ഞിക്കല്‍, മുസ്തഫ പാവേല്‍, ഹുസൈന്‍ വേങ്ങര, ഷംസു പള്ളിയാളി, റോയ്‌സണ്‍, ഓ പി ഹബീബ് എന്നിവര്‍ ചേര്‍ന്ന് ലാല്‍ജോസിനുള്ള മെമെന്റോയും ഉപഹാരവും സമര്‍പ്പിച്ചു. ഷബ്ന നജീബിനെ ലാല്‍ ജോസ് മെമെന്റോ നല്‍കി ആദരിച്ചു . എഴുത്തുകാരിക്കുള്ള പൊന്നാടയും ഉപഹാരവും ഹാജിറ, സീനത്ത്, ഷിജില ഹമീദ്, മുബീന മുസ്തഫ, ഫൗസിയ റഷീദ്, ഹുസ്‌നാ ആസിഫ്, ആയിഷ ജലീല്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
ഡോക്ടര്‍ ടി പി മുഹമ്മദ്,മന്‍സൂര്‍ പള്ളൂര്‍, സി അബ്ദുല്‍ ഹമീദ്, ഡോക്ടര്‍.സിന്ധു ബിനു, ഇഖ്ബാല്‍ ആനമങ്ങാട്, അബ്ദുള്‍ അസീസ് റഫ, ഉമര്‍ ഓമശ്ശേരി, അബ്ദുല്‍ മജീദ് സിജി, റുഖിയാ റഹ്‌മാന്‍, സുമയ്യാ ഫസല്‍ , പ്രദീപ് കൊട്ടിയം, നന്ദിനി മോഹന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഷബ്‌ന നജീബ് മറുപടി പ്രസംഗം നടത്തി. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക ജീവകാരുണ്ണ്യ രംഗത്തെ സജീവ സാന്നിധ്യങ്ങളായ ഷെരീഫ് എളേറ്റില്‍, നിലാസ് നൈന,ഷാനവാസ് വലിയകത്ത്,ഹുസൈന്‍ നിലമ്പൂര്‍ എന്നിവരെ വേദിയില്‍ ലാല്‍ ജോസ് ഉപഹാരം നല്‍കി ആദരിച്ചു.
പുസ്തകത്തിന്റെ പ്രസാധകരായ ഡെസ്റ്റിനി പബ്ലിക്കേഷന്‍, ചടങ്ങിനോടനുബന്ധിച്ചു വേദിയില്‍ ദൃശ്യവിഷ്‌കാരമൊരുക്കിയ സഫ്‌റണ്‍ മുജീബ് പുസ്തകപ്രകാശനത്തോടനുബന്ധമായി നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയി നൂര്‍ മമ്പാട്, എഴുത്തുകാരിയെയും, മുഖ്യാതിഥിയെയും കുറിച്ചുള്ള വീഡിയോ ചിട്ടപ്പെടുത്തിയ ഷനീബ് അബൂബക്കര്‍, സാംസ്‌കാരികപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ നജ്മുസമാന്‍ ,എന്നിവര്‍ക്കും ലാല്‍ജോസ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.ഷബ്ന നജീബിനുള്ള സ്‌നേഹോപഹാരങ്ങള്‍ ഖോബാര്‍ കെഎംസിസി വനിതാ വിംഗ്, തുക്ബ, കോഴിക്കോട് ജില്ലാ കമ്മിറ്റീ വനിതാ വിംഗ്, അഫീജ സിറാജ് (സിനോറ), നൗഷാദ് ജുബൈല്‍ എന്നിവര്‍ നല്‍കി.അഫ്റിന്‍ ,മെഹറിന്‍ എന്നിര്‍ ഖിറാഅത്ത് നടത്തി.
പ്രകാശനചടങ്ങിന് മുന്നോടിയായി നടന്ന കലാപരിപാടികളും സദസ്സിന് ഹൃദ്യമായ അനുഭവമായി മാറി. തന്നു, സാറാ മുവാസ്, ഫാത്തിമാ ഹുദാ, അസിന്‍ ,വിസ്മയാ സജീഷ്, അദ്വികാ നിതിന്‍, ദിയാ ജരാര്‍ എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങളും , നിഖില്‍ മുരളീധരന്‍ , കല്ല്യാണി ബിനു, റൗഫ് ചാവക്കാട് എന്നിവരുടെ ഗാനങ്ങളും, കാസര്‍ഗോഡ് മൊഞ്ചത്തീസ് ഒരുക്കിയ ഒപ്പനയുടെ മനോഹാരിതയും പരിപാടിക്ക് ആഘോഷപ്പൊലിമയേകി. ചടങ്ങിന് അഷ്റഫ് ആളത്ത് സ്വാഗതവും ആസിഫ് മേലങ്ങാടി നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ അവതാരകരായിരുന്ന നിതിന്‍ കണ്ടമ്പേത്ത്, ഡോക്ടര്‍. അമിത ബഷീര്‍ എന്നിവര്‍ക്കും ലാല്‍ ജോസ് ഉപഹാരങ്ങളേകി. നജ്മുസമാന്‍, മുഷാല്‍ , നജീബ് എരഞ്ഞിക്കല്‍, സിറാജ് അബൂബക്കര്‍, റസാഖ് ബാവു, ആസിഫ് ,ഷാജി,ഷാനിബ ഉമര്‍, നിയാസ്, സാബിത്, ജാഫര്‍, ഹാജറ സലീം, സീനത്ത് അഷ്റഫ്, ഫൗസിയ, റൂഖിയ റഹ്‌മാന്‍, സഫ്രണ്‍, ഹുസ്‌ന ആസിഫ് , തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Story Highlights : Shabna Najeeb’s novel released by Lal Jose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here