ഇന്റര്‍നാഷനല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗിന് വേദി: കേരളവും പരിഗണനയില്‍| 24 Exclusive
പ്രോ ഇന്റര്‍നാഷനല്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗിലെ മത്സരങ്ങള്‍ക്കു ഭാവിയില്‍ കേരളവും വേദിയാകാമെന്ന് സി.ഇ.ഒ. പ്രവീണ്‍ ബാറ്റിഷ് പറഞ്ഞു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മത്സരത്തിനു യോജിച്ച വേദി തിരയുന്നുണ്ട്. ഉദ്ഘാടന സീസണില്‍ സമയക്കുറവുമൂലമാണ് ന്യൂഡല്‍ഹിയും അബുദാബിയും നിശ്ചയിച്ചത്.ഈ ലേഖകന് അനുവദിച്ച വിഡിയോ ഇന്റര്‍വ്യൂവില്‍ ബാറ്റിഷ് പറഞ്ഞു. (Venue for International Basketball League: Kerala also under consideration)
ജനുവരി 15ന് ലീഗ് തുടങ്ങും.ആറു ടീമുകള്‍ പങ്കെടുക്കും.താരലേലം ജനു വരി ഒന്‍പതിനാണ്. കുറഞ്ഞ സമയം കൊണ്ട് ടീം എങ്ങനെ സെറ്റാകുമെന്ന ചോദ്യത്തിന് ദേശീയ സീനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഗുജറാത്തിലെ ഭാവന ഗറില്‍ ജനുവരി അഞ്ചു മുതല്‍ 12 വരെയാണു നടക്കുക. അതിനാലാണ് താരലേലം വൈകിക്കേണ്ടിവന്നതെന്ന് ബാറ്റിഷ് മറുപടി പറഞ്ഞു.ഈ ചാംപ്യന്‍ഷിപ്പ് നിരീക്ഷിച്ചിട്ടാകും അടുത്ത നടപടി.
ഒരു ടീമിലെ 12 താരങ്ങളില്‍ ആറു പേര്‍ ഇന്ത്യയില്‍ നിന്നും ആറു പേര്‍ വിദേശത്തു നിന്നുമായിരിക്കും.
Read Also: പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
ഇന്ത്യയില്‍ നിന്നുള്ള ആറു താരങ്ങളും (ആറു ടീമിലായി 36 ഇന്ത്യന്‍ താരങ്ങള്‍ ) 25 വയസ്സില്‍ താഴെയുള്ളവരായിരിക്കും. 36 വിദേശ താരങ്ങളില്‍ 24 പേര്‍ 25 ല്‍ താഴെ പ്രായമുള്ളവരും 12 പേര്‍ സീനിയറും ആയിരിക്കും. ശ്രദ്ധേയരായ ഏതാനും താരങ്ങളെ ഇന്ത്യയില്‍ കളിപ്പിക്കാനാണിത്.യു.എസ്., ഓസ്‌ട്രേട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായിരിക്കും വിദേശ താരങ്ങള്‍.12 വിദേശ പരിശീലകരും ഉണ്ടാകും. ഇവരെ സഹായിക്കാന്‍ ഇന്ത്യക്കാരായ ആറ് അസി. കോച്ചുമാരും കാണും.
ന്യൂസിലന്‍ഡ് നാഷനല്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗിന്റെ ഫ്രാഞ്ചൈസി ‘ഇന്ത്യന്‍ പാന്തേഴ്‌സ് ‘ ടീമിനു ലഭിച്ചു.ഇതിന്റെ ഭാഗമായാണ് 10 മുതല്‍ 12 വരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് അഞ്ചു മാസം ന്യൂസിലന്‍ഡില്‍ താമസിച്ച് പരിശീലനത്തിനും മത്സരത്തിനും അവസരം കിട്ടുക.ഇന്ത്യയിലെ പ്രോ ലീഗില്‍ മുംബൈ ടൈറ്റന്‍സ്, ഗുജറാത്ത് സ്റ്റാലിയന്‍സ്, ഡല്‍ഹി ഡ്രിബ്‌ളേഴ്‌സ് ,പഞ്ചാബ് വോറിയേഴ്‌സ്, ഹൈദരാബാദ് ഫാല്‍ക്കന്‍ സ്, ചെന്നൈ ഹീറ്റ് എന്നീ ടീമുകളാണു പങ്കെടുക്കുക.
വനിതാ ലീഗ് പിന്നീട് തുടങ്ങുമെന്നു പറഞ്ഞ പ്രവീണ്‍ ബാറ്റിഷ് താരലേലത്തില്‍ ഓരോ ടീമിനും മുടക്കാവുന്ന തുക എത്രയെന്നു വ്യക്തമാക്കിയില്ല.പഞ്ചാബ് സ്വദേശിയായ ബാറ്റിഷ് 18 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ ആണ്.നേരത്തെ യു.കെ.യില്‍ ആയിരുന്നു .ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരനും കോച്ചുമായിരുന്ന ബാറ്റിഷ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേഷനില്‍ ശ്രദ്ധിക്കുന്നു. ഇന്ത്യയിലെ സ്‌കൂളുകളിലും കോളജുകളിലും നിന്ന് പ്രതിഭയുള്ള കളിക്കാരെ കണ്ടെത്തുകയാണ് ഇന്റര്‍നാഷനല്‍ ലീഗിന്റെ യഥാര്‍ഥ ലക്ഷ്യം. ഗ്രാമങ്ങളില്‍നിന്നുപോലും കളിക്കാര്‍ എത്താം. ഒരു പക്ഷേ, ഇതാകും ഈ സംരംഭം ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോളിനു നല്‍കുന്ന ഏറ്റവും വലിയ സംഭാവന.
Story Highlights : Venue for International Basketball League: Kerala also under consideration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here