കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ.പഴകുളം മധു, അഡ്വ.പിഎ സലിം എന്നിവർ ദമ്മാമിൽ എത്തി
ഒഐസിസിയുടെ സൗദി അറേബ്യയിലെ സംഘടനാ നേതാക്കളെ നേരിൽ കാണുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതും ശക്തമാക്കുന്നതിന്റെയും ഭാഗമായി സൗദി അറേബ്യയിൽ പര്യടനം നടത്തുന്ന ഒഐസിസിയുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറിമാരാരായ അഡ്വ.പഴകുളം മധു ,പി.എ സലിം എന്നിവർ ദമ്മാമിൽ എത്തി.
നേതാക്കൾക്ക് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദമ്മാം ഒഐസിസി നേതാക്കൾ ഊഷ്മളമായ വരവേല്പ് നൽകി.നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല, റീജ്യണൽ പ്രസിഡൻറ് ഇ.കെ സലിം, റീജിയണൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, റീജ്യണൽ ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ ഷാൾ അണിയിച്ച് നേതാക്കളെ സ്വീകരിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ സിറാജ് പുറക്കാട് ,ഹനീഫ് റാവുത്തർ, റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് പികെ അബ്ദുൽ കരീം, ഷൈൻ കരുനാഗപ്പള്ളി, ഷിബിൻ ആറ്റുവ, എന്നിവർ സന്നിഹിതരായിരുന്നു.
ഒഐസിസിയുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിശാലമാക്കുക എന്ന ലക്ഷ്യത്തോടെ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി യുടെ നിർദ്ദേശം അനുസരിച്ചാണ് കെ പി സി സി നേതാക്കൾ സൗദിയിൽ എത്തിയത്. അതിൻറെ ഭാഗമായി ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കിഴക്കൻ പ്രവിശ്യയിലെ പ്രധാന പ്രവർത്തക സംഗമം “ദിശ” യിൽ ഇരു നേതാക്കളും പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Story Highlights : Adv. Pazhakulam Madhu, Adv. PA Salim reached Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here