Advertisement

കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി

1 day ago
Google News 1 minute Read

കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി.കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം. മില്ലിങ് കൊപ്രയ്ക്ക് ക്വിൻ്റലിന് 420 രൂപ വർധിപ്പിച്ച് 11,582 രൂപയാക്കി. ഉണ്ട കൊപ്രയ്ക്ക് 100 രൂപ വർധിപ്പിച്ച് 12100 രൂപയാക്കി. 855 കോടി രൂപ ഇതിനായി നീക്കിവച്ചു.കൊപ്രസംഭരണം ആരംഭിച്ചാൽ കർഷകർക്ക് കൂടുതൽ സാമ്പത്തികനേട്ടം ലഭിക്കും.

അന്താരാഷ്ട്രതലത്തിൽ കൊപ്രയുടെ വില കുറയുന്ന സാഹചര്യത്തിൽ താങ്ങുവില ഉയർത്തിയത് കർഷകർക്ക് ആശ്വാസം പകരും.ഉത്പാദനച്ചെലവ് കണക്കാക്കുമ്പോൾ മിൽ കൊപ്ര ഉത്പാദിപ്പിക്കുന്നവർക്ക് വരുമാനത്തിൽ 51.84 ശതമാനത്തിന്റെയും ഉണ്ടക്കൊപ്ര ഉത്പാദകർക്ക് 63.26 ശതമാനത്തിന്റെയും വരുമാനവർധന ലഭിക്കുമെന്നും കേന്ദ്രസർക്കാരിന്റെ കണക്ക് വ്യക്തമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ സീസണിൽ കൊപ്ര സംഭരണം സർവകാല റെക്കോഡായിരുന്നു. 90,000 കർഷകരിൽനിന്ന് 1,493 കോടി രൂപയുടെ 1.33 ലക്ഷം ടൺ കൊപ്ര സംഭരിച്ചു.മുൻ വർഷത്തേക്കാൾ 227 ശതമാനം വർധനയുണ്ടായെന്നാണ് കണക്ക്. 2014-15ൽ മിൽ കൊപ്രയുടെ താങ്ങുവില 5,250 രൂപയും ഉണ്ടക്കൊപ്രയുടേത് 5,500 രൂപയുമായിരുന്നു.

Story Highlights : Minimum Support Price Of Copra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here