ഒബാമ റെക്കമന്‍ഡ് ചെയ്യുന്നു, All We Imagine As Light കാണൂ…; 2024ലെ തന്റെ പ്രിയ ചിത്രങ്ങളിലൊന്നെന്ന് ട്വീറ്റ്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്. മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ, അനീസ് നെടുമങ്ങാട് മുതലായവര്‍ അഭിനയിച്ച ചിത്രം കൂടിയാണ് ആള്‍ വീ ഇമാജിന്‍ അസ് ലൈറ്റ്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെയാണ് ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്. മലയാളം, ഹിന്ദി, മറാത്തി ഭാഷകളിലാണ് ചിത്രമെടുത്തിരിക്കുന്നത്. തന്റെ 2024 സിനിമ, പുസ്തക, മ്യൂസിക റെക്കമെന്‍ഡേഷനില്‍ ഒബാമയുടെ സിനിമാ ലിസ്റ്റിലെ ആദ്യത്തെ ചിത്രമാണ് ആള്‍ വീ ഇമാജിന്‍ അസ് ലൈറ്റ്. (Barack Obama names All We Imagine as Light as one of his favourite films of 2024)
ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് കൂടാതെ കോണ്‍ക്ലേവ്, ദി പിയാനോ ലെസ്സണ്‍, ദി പ്രൊമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, അനോറ, ഡ്യൂണ്‍, ഡിഡി, ഷുഗര്‍കേന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ മുതലായ ചിത്രങ്ങളും 2024ലെ കണ്ടിരിക്കേണ്ട ചിത്രങ്ങളാണെന്ന് ഒബാമ പറയുന്നു.
2024ല്‍ പുറത്തിറങ്ങിയ തന്റെ പ്രിയ പുസ്തകങ്ങളുടെ പട്ടികയും ഒബാമ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൊനാഥന്‍ ഹെയ്ഡിന്റെ ദി ആണ്‍ക്സിയസ് ജനറേഷന്‍, സാലി റൂണിയുടെ ഇന്റര്‍മെസോ, അലക്സി നവാല്‍നിയുടെ പാട്രിയറ്റ്, സാമന്ത ഹാര്‍വിയുടെ ഓര്‍ബിറ്റല്‍, ദി ആന്ത്രപോളജിസ്റ്റ്, ആര്‍ലി റസ്സലിന്റെ സ്റ്റോളണ്‍ റൈഡ്, ഡാനിയല്‍ സസ്‌കിന്‍ഡിന്റെ ഗ്രോത്ത്, ദിനാവ് മെന്‍ഗെസ്റ്റുവിന്റെ സംവണ്‍ ലൈക് അസ്, ആദം മോസിന്റെ ദി വര്‍ക്ക് ഓഫ് ആര്‍ട്ട് മുതലായവയാണ് ഒബാമ റെക്കമന്‍ഡ് ചെയ്യുന്നത്. കൂടാതെ തന്റെ സമ്മര്‍ റെക്കമന്‍ഡേഷന്‍ ഒബാമ എക്‌സില്‍ റീപോസ്റ്റ് ചെയ്തിട്ടുമുണ്ട്.
Story Highlights : Barack Obama names All We Imagine as Light as one of his favourite films of 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here