ആര്യന്മാരെ അഭയാര്‍ത്ഥികളെന്ന് വിളിച്ചതിന് നെഹ്‌റുവിന്റെ മുഖത്ത് സ്വാമി വിദ്യാനന്ദ് ആഞ്ഞടിച്ചപ്പോള്‍…?; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമെന്ത്?
നെഹ്‌റുവുമായും അംബേദ്കറുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായ ചരിത്രഘട്ടത്തിലാണ് തീവ്ര വലത് അനുഭാവികളായ ചിലരുടെ പ്രൊഫൈലുകളില്‍ നെഹ്‌റുവിനെക്കുറിച്ച് ഒരു പ്രചാരണം ശക്തിയാര്‍ജിച്ചത്. നെഹ്‌റുവിനെ രാജ്യത്തെ പ്രശസ്തനായ ആത്മീയ നേതാവ് സ്വാമി വിദ്യാനന്ദ് മുഖത്ത് ആഞ്ഞടിച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് നെഹ്‌റുവിന്റെ ഒരു ചിത്രം പ്രചരിച്ചത്. ചിത്രത്തില്‍ നെഹ്‌റുവിനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പിന്നില്‍ നിന്ന് ശക്തിയായി പിടിച്ചുവലിക്കുന്നതായി കാണാം. ചിത്രവും അടിക്കുറിപ്പും തമ്മില്‍ ബന്ധമുണ്ടോ? പ്രചാരണം സത്യമോ? പരിശോധിക്കാം… (Was Ex PM Jawaharlal Nehru Slapped By Spiritual Leader? Fact Check)
ഫോട്ടോയ്‌ക്കൊപ്പം ചരിത്രസത്യമെന്ന നിലയ്ക്ക് ഒരു സംഭവകഥ കൂടി തീവ്രവലത് പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹിന്ദു ആര്യ സമാജത്തിലെ ആളുകളെ നെഹ്‌റു അഭയാര്‍ത്ഥികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതില്‍ കോപാകുലനായ സ്വാമി വിദ്യാനന്ദ് നെഹ്‌റുവിന്റെ മുഖത്ത് ആഞ്ഞടിച്ചെന്നാണ് കഥ. ശേഷം ആര്യന്മാര്‍ അഭയാര്‍ത്ഥികളല്ലെന്നും അവരാണ് ഈ മണ്ണിലെ ആദ്യ താമസക്കാരെന്നും അദ്ദേഹം പറഞ്ഞുവത്രേ.
Read Also: നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും
എന്നാല്‍ പ്രചരിക്കുന്ന ചിത്രവും കഥയും തമ്മിലൊരു ബന്ധവുമില്ലെന്നാണ് ഫാക്ട് ചെക്ക് വിഭാഗത്തിന്റെ അന്വേഷണത്തില്‍ നിന്ന് മനസിലായത്. 1962ല്‍ ഒരു പൊതുപരിപാടിക്കിടയിലാണ് നെഹ്‌റുവിന്റെ ഈ ചിത്രം പകര്‍ത്തപ്പെട്ടത്. അസോസിയേറ്റഡ് പ്രസ് ( എപി) ആണ് ചിത്രം എടുത്തിരിക്കുന്നത്. പാട്‌നയിലെ ഒരു കോണ്‍ഗ്രസ് മീറ്റിംഗില്‍ നെഹ്‌റു പങ്കെടുക്കവേ അന്നത്തെ ഇന്ത്യ-ചൈന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകള്‍ നെഹ്‌റുവിനെതിരെ പാഞ്ഞടുത്തപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സന്ദര്‍ഭമാണ് ചിത്രത്തില്‍. എക്‌സില്‍ തെറ്റായ ക്യാപ്ഷനോടെയാണ് ഇപ്പോള്‍ ചിത്രം പ്രചരിക്കുന്നത്.
Story Highlights : Was Ex PM Jawaharlal Nehru Slapped By Spiritual Leader? Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here