Advertisement

പിവി അൻ‌വർ രാജിയിലേക്ക്? നാളെ രാവിലെ സ്പീക്കറെ കാണും

January 12, 2025
Google News 2 minutes Read

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന. നിർണായക പ്രഖ്യാപനം നടത്താൻ പി വി അൻവർ നാളെ മാധ്യമങ്ങളെ കാണും. എം.എൽ എ സ്ഥാനം രാജിവെക്കാനാണ് വാർത്താ സമ്മേളനം എന്നാണ് സൂചന. ഫേസ്ബുക്കിലൂടെയാണ് പി.വി അൻവർ ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 9 മണിക്ക് സ്പീക്കറേയും പിവി അൻവർ കാണും. സ്പീക്കർക്ക് രാജിക്കത്ത് നൽകിയ ശേഷമാകും വാർത്ത സമ്മേളനം.

തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതോടെ അയോഗ്യതാ ഭീഷണി മറികടക്കാനാണ് പി.വി അൻവറിൻ്റെ നീക്കം എന്നാണ് സൂചന. നിലവിൽ കൊൽക്കത്തയിൽ ഉള്ള പി.വി അൻവർ നാളെ പുലർച്ചയോടെ തിരുവനന്തപുരത്തെത്തും. പാർട്ടിയിൽ ഔദ്യോഗികമായി ചേരാനുള്ള നിയമ തടസ്സവും അടുത്ത അഞ്ചുവർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല എന്ന കുരുക്കും ആണ് അൻവറിനെ രാജി ചിന്തയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു.

Read Also: ‘കേരളത്തിൽ ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നു; രണ്ടും ഇവിടെ വേണ്ട’; മുഖ്യമന്ത്രി

തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം. എന്നാൽ സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. തുടർന്നാണ് രാജിയിലേക്കെന്ന സൂചനകൾ പുറത്തുവരുന്നത്.

Story Highlights : Hints that PV Anvar will resign as MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here