Advertisement

സമ്മർദ്ദത്തിലാകുമ്പോൾ ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എന്താണ് ഇതിന് പിന്നിലെ കാരണം

January 17, 2025
Google News 2 minutes Read

ഏതെങ്കിലും വിഷമഘട്ടത്തിലോ അല്ലെങ്കിൽ സമ്മർദ്ദത്തിലോ ആയിരിക്കുമ്പോൾ നമ്മൾ എല്ലാരും ആഗ്രഹിക്കുന്നത് കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കാൻ ആയിരിക്കും . എന്തുകൊണ്ടാണ് ഇത്തരം സാഹചര്യത്തിൽ നമ്മൾ ഏകാന്തതയെ സ്നേഹിക്കുന്നതെന്ന് മനസിലായിട്ടുണ്ടോ ?. മാനസികമായി തളർന്നിരിക്കുന്ന സമയത്ത് ഒരു ആശ്വാസമാണ് നമ്മൾ ആഗ്രഹിക്കുന്നത് എന്നാൽ ചില സാഹചര്യങ്ങളിൽ അതിന് പകരം എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറാൻ ആണ് പലപ്പോഴും നമ്മളിൽ പലരും ശ്രമിക്കുന്നത്.

Read Also: സൈബര്‍ സുരക്ഷക്ക് കരുത്താകാൻ ‘സഞ്ചാര്‍ സാഥി ആപ്പ്’ എത്തി

ഇതിന് പിന്നിലെ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൈക്കോതെറാപ്പിസ്റ്റായ നാദിയ അദ്ദേസി. ഇൻസ്റ്റാഗ്രാമിൽ അവർ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇതിനെ സംബന്ധിച്ച വിശദീകരണം നൽകിയത്. കുട്ടികാലത്തെ താൻ നേരിട്ടിരുന്ന എല്ലാ പ്രശ്നങ്ങളും ഒറ്റയ്ക്ക് തന്നെയാണ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. ഇങ്ങനെ കുട്ടികളായിരുന്നപ്പോൾ ശീലിച്ച കാര്യങ്ങൾ വളരുമ്പോഴും നമ്മളിലേക്ക് വീണ്ടും മടങ്ങി വരും.

ഇങ്ങനെ കാര്യങ്ങളെ നമുക്ക് തന്നെ ഡീൽ ചെയ്യാൻ സാധിക്കുമെന്നത് ചെറുപ്പത്തിലേ നാം തിരിച്ചറിയുന്നതാണ്, ആ തിരിച്ചറിവിൽ നിന്ന് ഉണ്ടാകുന്ന ധൈര്യം എന്തിനെയും ഒറ്റയ്ക്ക് നേരിടാൻ സഹായിക്കുമെന്നും, വിഷമത്തിലോ സമ്മർദ്ദത്തിലോ ആയിരിക്കുമ്പോൾ നമുക്കുണ്ടാകുന്ന വികാരങ്ങൾ മറ്റുള്ളവർ മനസിലാക്കാതിരിക്കാനായി അൽപ്പനേരം തനിച്ചിരിക്കാനുള്ള പ്രേരണ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്നു. പെട്ടന്നുണ്ടായ സാഹചര്യത്തിൽ നിന്ന് മാറാനാണ് അപ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് ,അതിനാൽ ചുറ്റിനുമുള്ള സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അത് കാരണമാകുന്നു.

എന്നാൽ ഇത് എത്രമാത്രം ഫലപ്രദമാണ് എന്നും ചിന്തിക്കേണ്ടതാണ്, ചില സമയങ്ങളിൽ നമ്മുടെ വിഷമങ്ങൾ പങ്കുവയ്ക്കാനും , ആശയവിനിമയം നടത്താനും ആരെങ്കിലും ഉണ്ടാകുന്നതും നല്ലതാണ്. സമ്മർദ്ദത്തിലായിരിക്കുമ്പോൾ തനിച്ചിരിക്കാൻ തോന്നുമെങ്കിലും അത് അപകടകരമായ ഒരു ചിന്തയിലേക്കും നമ്മളെ നയിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സമയങ്ങളിൽ മറ്റുള്ളവരുമായി സമയം ചിലവഴിക്കാനും, സംസാരിക്കാനും ശ്രമിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് സന്തോഷം ലഭിക്കാനും നല്ലതാണെന്ന് നാദിയ വിശദീകരിക്കുന്നു.

ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുമ്പോൾ അത് പങ്കിടാൻ ശ്രമിക്കുന്നത് മനസ്സിന് ഏറെ ഗുണം ചെയ്യും , മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അത് നമ്മളിൽ തന്നെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും . അതുകൊണ്ടു തന്നെ ഇനി വിഷമഘട്ടങ്ങളിൽ ഏകാന്തയ്ക്ക് പകരം വിഷമങ്ങളെ പങ്കുവയ്ക്കുന്നതിനെ പറ്റി ചിന്തിക്കാവുന്നതാണ്.

Story Highlights :Do you felt to keep away from your surroundings when you’re stressed?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here