എഡ്-ഹോക് ഇന്റർനാഷണലും 24 ന്യൂസും സംഘടിപ്പിക്കുന്ന ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോക്ക് തുടക്കം
എഡ്-ഹോക് ഇന്റർനാഷണലും 24 ന്യൂസ് ചാനലും ചേർന്ന് സംഘടിപ്പിക്കുന്ന, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഐറിഷ് എഡ്യൂ എക്സ്പോ ആയ ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോക്ക് തുടക്കം. സാമൂഹ്യ സേവന രംഗങ്ങളിൽ നിറസാന്നിധ്യമായ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മാമ്പാട് എഡ്–ഹോക് കൊടുവള്ളി ബ്രാഞ്ചിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു. എഡ് – ഹോക് ഫൗണ്ടർ മിൻഹാജ് മുഹമ്മദ് കെ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷാഹിൻ ഇ. കെ, ഇന്റർനാഷണൽ റിലേഷൻഷിപ് ഹെഡ് മിർഷാദ് മുഹമ്മദ് കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അയർലണ്ടിലെ എല്ലാ യൂണിവേഴ്സിറ്റികളും കോളേജുകളും പങ്കെടുക്കുന്ന എക്സ്പോ വിർച്വൽ ആയതിനാൽ ലോകത്തെവിടെയിരുന്നും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിക്കും. അയർലൻഡ് പഠനത്തിന് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച ഏജൻസിയായ എഡ്–ഹോക് നാലു രാജ്യങ്ങളിലായി പന്ത്രണ്ടോളം ബ്രാഞ്ചുകളിലായ് സ്ഥിതി ചെയ്യുന്നു. ആയിരക്കണക്കിന് ഐറിഷ് വിസ അപ്രൂവലുകൾ ലഭിച്ചിട്ടുള്ള എഡ്- ഹോക്കിന്റെ പ്രധാന ബ്രാഞ്ച് അയർലണ്ടിൽ ആണ്.
ട്രിനിറ്റി കോളേജ് ഡബ്ലിൻ, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ, യൂണിവേഴ്സിറ്റി കോളേജ് കോർക്ക്, യൂണിവേഴ്സിറ്റി ഓഫ് ലിമറിക്, സൗത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഗാൽവേ, ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി, ഐ സി ഡി ബിസിനസ് സ്കൂൾ , ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഷാനോൺ, ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഡബ്ലിൻ, അറ്റ്ലാന്റിക് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അയർലൻഡ്, ഗ്രിഫിത് കോളേജ്, നാഷണൽ കോളേജ് അയർലൻഡ്, തുടങ്ങിയ അയർലണ്ടിലെ പ്രമുഖ കോളേജുകൾ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്.
ഫെബ്രുവരി 10, 11 തീയതികളിൽ നടത്തുന്ന എക്സ്പോയിൽ പങ്കെടുത്ത്, വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങളെല്ലാം യൂണിവേഴ്സിറ്റികളോട് നേരിട്ട് ചോദിച്ചറിയാവുന്നതാണ്. ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോ 2025 ൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനായി https://forms.gle/ByEP8DTKZ2t9agsb9 എന്ന ലിങ്ക് സന്ദർശിക്കുക.
Story Highlights : Initio Irish Virtual Edu Expo by Ed-Hoc International and 24 News
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here