രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി; കുടുംബത്തിനൊപ്പമുണ്ടാവുമെന്ന് ഉറപ്പു നല്‍കി
![](https://www.twentyfournews.com/wp-content/uploads/2025/01/priyanka-1.jpg?x52840)
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി ഉന്നതിയില്‍ രാധയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. രാധയുടെ ഭര്‍ത്താവ് അച്ചപ്പനോടും മകന്‍ അനിലിനോടുമാണ് പ്രിയങ്ക ഫോണില്‍ സംസാരിച്ചത്. സംഭവത്തില്‍ ദുഃഖം അറിയിക്കുകയും കുടുംബത്തിനൊപ്പമുണ്ടാവുമെന്ന് പ്രിയങ്ക ഉറപ്പു നല്‍കുകയും ചെയ്തു.
അതേസമയം, നരഭോജി കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തീവ്രശ്രമം തുടരുകയാണ്. നോര്‍ത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാല്‍, കുഞ്ഞോം, മാനന്തവാടി ആര്‍ആര്‍ടി, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ എന്നിവരുടെ സംഘത്തില്‍ നിന്നുള്ള 85 ജീവനക്കാരാണ് പഞ്ചാരക്കൊല്ലി കടുവയെ പിടികൂടാനുള്ള തീവ്ര ശ്രമത്തില്‍ പങ്കെടുക്കുന്നത്. മയക്കുവെടി വെക്കാനും, അവശ്യ സാഹചര്യത്തില്‍ വെടിവെക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്ജീകരണങ്ങള്‍ സഹിതമാണ് തിരച്ചില്‍.
രണ്ട് വാക്കി ടോക്കികള്‍, 38 ക്യാമറ ട്രാപ്പുകള്‍, ഒരു ലൈവ് ക്യാമറ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. ഡോ. അജേഷ് മോഹന്‍ദാസ്, ഡോ. ഇല്ലിയാസ് എന്നിവരുടെ നേതൃതത്തില്‍ സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി 2 ട്രാന്‍ക്വിലൈസേഷന്‍ ഗണ്ണുകള്‍, 2 ടൈഗര്‍ നെറ്റ്കള്‍ എന്നിവയോടൊപ്പം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Story Highlights : Priyanka Gandhi called Radha’s relatives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here