Advertisement

16ാം വയസില്‍ ആദ്യ മിസ്സ് കേരള; ഇന്ന് ആയുര്‍വേദ ഡോക്ടര്‍; ആത്മവിശ്വാസമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്ന് പഠിപ്പിക്കുന്ന സരസ്വതി മോഹന്‍

January 25, 2025
Google News 2 minutes Read

വര്‍ഷം 1995. വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച മിസ്സ് കേരള മത്സരം. ഇന്ത്യന്‍ ചാപ്റ്ററിന്റെ മത്സരം നടക്കുന്നത് തിരുവന്തപുരത്തായിരുന്നു. അന്ന് തിരുവന്തപുരം സെനറ്റ് ഹാളില്‍ തടിച്ചു കൂടിയ ആസ്വാദകര്‍ ആകാംഷയോടെ നോക്കിയത് വേദിയിലെ മൂന്ന് സുന്ദരികളെ. ആരവങ്ങള്‍ക്ക് ഇടയില്‍ മത്സര വിജയിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടു. മിസ്സ് കേരള സരസ്വതി മോഹന്‍.

ചങ്ങനാശ്ശേരിക്കാരിയാണ് സരസ്വതി. മന്നത്ത് പത്മനാഭന്റെ കൊച്ചു മകള്‍. മിസ്സ് കേരള അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് അവര്‍ക്ക്. മിസ്സ് കേരള എന്ന സ്വപ്‌ന നേട്ടത്തിലേക്ക് ചുവട് വെക്കുമ്പോള് ചങ്ങനാശ്ശേരിയില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു സരസ്വതി. പത്രത്തിലെ പരസ്യം കണ്ട് ഫോട്ടോയും ബയോഡേറ്റയും അയച്ച് കൊടുത്തത് ചേച്ചി പാര്‍വതിയായിരുന്നു. മിസ്സ് കേരളയായി തെരഞ്ഞെടുത്തതിന് ശേഷം ന്യൂ ജേഴ്‌സിയിലെ മിസ്സ് കേരള വേള്‍ഡ് വൈഡ് മത്സരത്തിലേയ്ക്കുള്ള യാത്ര. അന്നത്തെ മിസ്സ് കേരള മത്സരത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ സരസ്വതിക്ക് ഇന്നും ഒരു ത്രില്ലാണ്.

Read Also: എംടി, ശ്രീജേഷ്, ശോഭന, ഐഎം വിജയന്‍.. പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം

അന്നത്തെ കാലത്ത് തനിക്ക് അതിന്റെ പ്രാധാന്യമൊന്നും അറിയില്ലായിരുന്നുവെന്നും വെറും 16 വയസേ ഉണ്ടായിരുന്നുള്ളുവെന്നും സരസ്വതി പറഞ്ഞു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അമ്പരപ്പാണെന്നും വ്യക്തമാക്കി.

ഇന്ന് എറണാകുളം തൃക്കാക്കരയില്‍ ആയുര്‍വേദ ഡോക്ടര്‍ ആണ് സരസ്വതി മോഹന്‍. ആയുര്‍വേദത്തോട് ഇത്ര ഇഷ്ട്ടം തോന്നാനും കാരണങ്ങള്‍ നിരത്തുന്നുണ്ട് സരസ്വതി. തന്റേത് ഒരു ആയുര്‍വേദ കുടുംബമായിരുന്നുവെന്നും മുത്തശ്ശന്‍ ആയുര്‍വേദ വൈദ്യനായിരുന്നു. അച്ഛന്റെ സഹോദങ്ങള്‍ രണ്ടു പേരും ആയുര്‍വേദ ഡോക്ടര്‍മാരാണ്. അച്ഛനും പ്രവര്‍ത്തിച്ചിരുന്നത് ആയുര്‍വേദ രംഗത്താണ്. ആയുര്‍വേദത്തിന്റെ മണമടിച്ചാണ് വളര്‍ന്നത്. അതിനിടയില്‍ ഉണ്ടായ കാര്യമാണ് മിസ്സ് കേരള മത്സരം – സരസ്വതി വ്യക്തമാക്കി.

ആയുര്‍വേദത്തോടൊപ്പം ഫാഷനും മോഡലിംഗും ഡോ.സരസ്വതി മറന്നിട്ടില്ല. സൗന്ദര്യത്തെ കുറിച്ചും കൃത്യമായ ബോധ്യവും അഭിപ്രായവും ഉണ്ട് ഡോ. സരസ്വതിക്ക്. ആത്മവിശ്വാസത്തോടെ മുഖത്ത് നോക്കി സംസാരിക്കാന്‍ സാധിക്കുക, ആരോഗ്യത്തോടെയിരിക്കുക, വൃത്തിയായി അവനവനെ കൈകാര്യം ചെയ്യുക, അവനവനെ എങ്ങനെ പ്രസന്റ് ചെയ്യുന്നു എന്നുള്ളതിലാണ് സൗന്ദര്യ സങ്കല്‍പ്പമിരിക്കുന്നത് – സരസ്വതി പറയുന്നു.

Story Highlights : Saraswathy Mohan , the first Miss Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here