Advertisement

‘ദശമൂലം ദാമുവിന്റെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ’, ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥ പറഞ്ഞ പകരംവയ്ക്കാനാവാത്ത ഒരേയൊരു ഷാഫി ടച്ച്!

January 26, 2025
Google News 1 minute Read
director shafi update

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ഷാഫി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കഥ പറയാനും പ്രേക്ഷക ഇഷ്ടം നേടിയെടുക്കാനും ഷാഫിയുടേതായ ടച്ച് അദ്ദേഹത്തിൻ്റെ ഓരോ സിനിമകളിലുമുണ്ട്. 1968 ഫെബ്രുവരി 18 നാണ് ഷാഫി ജനിച്ചത്. റഷീദ് എംഎച്ച് എന്നാണ് അദ്ദേഹത്തിൻ്റെ പേര്. സംവിധായകൻ റാഫിയുടെ സഹോദരനാണ്.

കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നിരവധി ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി. 2001-ൽ വൺ മാൻ ഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ പത്തിലധികം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

ചട്ടമ്പിനാടിലെ ദശമൂലം ദാമു എന്ന കഥാപാത്രം ആസ്പദമാക്കി സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് സുരാജ് വെഞ്ഞാറമ്മൂട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലവും ഷാഫിയും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുയാണ്.

ആളുകള്‍ക്ക് അത്രയും പ്രതീക്ഷയുള്ള ചിത്രമായതിനാല്‍ സൂക്ഷിച്ച് മാത്രമേ ആ സിനിമ ചെയ്യുവെന്നും സുരാജ് നേരത്തെ പറഞ്ഞിരുന്നു. സുരാജിനൊപ്പം ഏത് ചടങ്ങില്‍ പങ്കെടുത്താലും ദശമൂലം ദാമു കേന്ദ്രകഥാപാത്രമായ സിനിമ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ആളുകള്‍ ചോദിക്കും, അത്രയേറെ ആരാധകരാണ് ദാമുവിന് ഉള്ളത്.

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചട്ടമ്പിനാട്. സിനിമയിലെ ഹാസ്യ കഥാപാത്രമായിരുന്നു ചട്ടമ്പിയായ ദശമൂലം ദാമു. തിയ്യേറ്ററുകളില്‍ ചിരി പടര്‍ത്തിയ കഥാപാത്രം പിന്നീട് സോഷ്യല്‍ മീഡിയിയല്‍ ട്രോളന്മാര്‍ ട്രെന്‍ഡിങ്ങാക്കി.

‘വൺമാൻഷോ’ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്. തുടർന്ന് തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. 18 സിനിമകളാണ് ഷാഫി ഇതുവരെ സംവിധാനം ചെയ്തത്. ഇതിൽ ഒരു തമിഴ് സിനിമയും ഉൾപ്പെടും.

2005ൽ മജ എന്ന തമിഴ് സിനിമയും ഷാഫി സംവിധാനം ചെയ്തു. ഷാഫിയുടെ തന്നെ സൂപ്പർ ഹിറ്റ് സിനിമയായ തൊമ്മനും മക്കളും എന്ന സിനിമയുടെ റീമേക്കായിരുന്നു മജ. വിക്രം, അസിൻ, പശുപതി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങങ്ങൾ.

ദിലീപിനെയും മമ്മൂട്ടിയെയും നായകനാക്കിയാണ് മലയാളത്തിലെ തൻ്റെ പല ഹിറ്റ്സിനിമകളും ഒരുക്കിയത്. ബെന്നി പി നായരമ്പലമാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകൾക്കും തിരക്കഥയെഴുതിയത്. ദിലീപ്, മമ്മൂട്ടി, ജയറാം, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, കലാഭവൻ മണി, ഭാവന, കാവ്യ മാധവൻ, കൊച്ചിൻ ഹനീഫ, നവ്യ നായർ തുടങ്ങിയവരുമായി ഒരുമിച്ച് സിനിമ ചെയ്തിട്ടുണ്ട്.

റാഫി മെക്കാർട്ടിൻ, രാജസേനൻ തുടങ്ങിയ സംവിധായകരുടെ അസിസ്റ്റൻ്റായി 90കളിൽ സിനിമാ കരിയർ ആരംഭിച്ച ഷാഫി 2001ലാണ് തൻ്റെ ആദ്യ സിനിമ സംവിധാനം ചെയ്‌തത്‌.തുടർന്ന്കല്യാണരാമൻ (2002), പുലിവാൽ കല്യാണം (2003), തൊമ്മനും മക്കളും (2005), മായാവി (2007), ചട്ടമ്പി നാട് (2009), ടൂ കൺട്രീസ് (2015) തുടങ്ങിയ ഹിറ്റ് സിനിമകൾ ഷാഫി ഒരുക്കി.

ചോക്കളേറ്റ്, ലോലിപോപ്പ്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, ഷേർലക്ക് ടോംസ് തുടങ്ങിയ സിനിമകളും സംവിധാനം ചെയ്ത ഷാഫിയുടെ അവസാന ചിത്രം 2022ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം എന്ന സിനിമയായിരുന്നു. ഷറഫുദ്ദീൻ ആയിരുന്നു നായകൻ.

Story Highlights : Director shafi movies and profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here