Advertisement

സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ‘എമ്പുരാന്‍റെ’ ടീസര്‍ ഇന്ന് എത്തും

January 26, 2025
Google News 2 minutes Read
empuran

മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍റെ’ ടീസർ ഇന്ന് പുറത്തിറങ്ങും. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ടീസർ ലോഞ്ച്. ആശിർവാദ് സിനിമാസിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ടീസർ ലോഞ്ചിന് ഈ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. [Empuraan]

ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. 2019 ൽ തിയേറ്ററുകളിൽ എത്തിയ ലൂസിഫറിലൂടെയാണ് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരൻ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

Read Also: തിയേറ്ററുകളിൽ ചിരിപ്പൂരം സ‍ൃഷ്ടിച്ച ഷാഫി; വിടപറയുന്നത് ബമ്പർ ഹിറ്റുകളുടെ സംവിധായകൻ

ലൂസിഫറിന്‍റെ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം മോഹൻദാസ് എന്നിവരാണ്.

25-ാം വാർഷികം ആഘോഷിക്കുന്ന ആശിർവാദ് സിനിമാസ് 2000 ജനുവരി 26ന് ആയിരുന്നു നരസിംഹം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ 25 വർഷം പിന്നിടുമ്പോൾ മലയാള സിനിമാ ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിക്കാൻ എമ്പുരാൻ ഒരുങ്ങുകയാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Story Highlights : Empuraan’ teaser to premiere at today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here