Advertisement

സൗണ്ട്പേ ഫീച്ചർ ഇനി ഫോണിൽ തന്നെ; പുത്തൻ ചുവടുവെപ്പുമായി റിലയന്‍സ് ജിയോ

January 26, 2025
Google News 2 minutes Read
jio

ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വിപ്ലവാത്മകമായ പുതിയ ഫീച്ചറുമായി ജിയോ. പുതിയ ഫീച്ചര്‍ ജിയോ ഭാരത് ഫോണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ യുപിഐ പേമെന്റ് സ്വീകരിക്കപ്പെടുമ്പോഴും തല്‍സമയം വിവിധ ഭാഷകളില്‍ ഓഡിയോ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്ന സേവനമാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോസൗണ്ട്പേ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വേറെ സൗണ്ട് ബോക്സ് ചെറുകിട കച്ചവടക്കാര്‍ക്ക് സ്ഥാപിക്കേണ്ടതില്ല. [Jio launches free ‘sound pay’ feature]

അഞ്ച് കോടിയോളം വരുന്ന രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഗുണംചെയ്യുന്ന പദ്ധതിയാണിത്. വ്യവസായ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ്. വഴിയോരകച്ചവടക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍, തട്ടുകടകള്‍ തുടങ്ങി ചെറുകിട കച്ചവടം നടത്തുന്ന കോടിക്കണക്കിന് ആളുകള്‍ക്കാണ് ഇത് ഗുണം ചെയ്യുന്നത്. നിലവില്‍ പേമെന്റ് റിസീവ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ശബ്ദ സന്ദേശത്തിന് സൗണ്ട് ബോക്സ് ആവശ്യമാണ്. ഇതിനായി പ്രതിമാസം 125 രൂപയാണ് ചെറുകിട കച്ചവടക്കാര്‍ നല്‍കേണ്ടത്. ഇനി സൗജന്യമായി ലഭിക്കുന്ന ജിയോസൗണ്ട് പേയിലൂടെ ജിയോഭാരത് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ ഈ ഇനത്തില്‍ തന്നെ ലാഭിക്കാം.

Read Also: ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീണു; ഷീൽഡ് കൊണ്ട് പ്രതിരോധം; RRT അംഗത്തിന് പരുക്കേറ്റത് കൈക്ക്

ഒരു വര്‍ഷം മുമ്പ് പുറത്തിറക്കിയ ജിയോഭാരത് ഫോണ്‍ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണ്‍ ആണ്. 699 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. പുതിയ ജിയോഭാരത് ഫോണ്‍ വാങ്ങുന്ന ഏതൊരു വ്യാപാരിക്കും ഫോണിന്റെ മുഴുവന്‍ തുക വെറും ആറ് മാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാവുന്നതാണ്. രാജ്യത്തിന്റെ 75-ാം റിപബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ജിയോസൗണ്ട് പേയില്‍ വന്ദേമാതരവും അവതരിപ്പിക്കുന്നുണ്ട്. സമകാലിക കാഴ്ച്ചപ്പാടുകളുമായി ചേര്‍ത്താണ് ഇതവതരിപ്പിക്കുന്നത്.

Story Highlights : Jio launches free ‘sound pay’ feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here