ഷാഫിക്കയുടെ മരണവാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നു പോയി; വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചു മമ്ത മോഹൻദാസ്
സംവിധായകൻ ഷാഫിയുടെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പുമായി മമ്ത മോഹൻദാസ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വാക്കുകൾ. ഷാഫിക്കയുടെ വിയോഗം തന്റെ ഹൃദയത്തെ തകർത്തുവെന്നും അദ്ദേഹത്തോടൊപ്പമുള്ള അനേകം ഓർമ്മകൾ തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുവെന്നും മംമ്ത കുറിച്ചു. [Mamta Mohandas remembering Director Shafi]
ഷാഫി സംവിധാനം ചെയ്ത ‘ടു കൺട്രീസ്’ എന്ന ചിത്രത്തിലെ നായികയായിരുന്നു മംമ്ത. 95 ദിവസം നീണ്ട ഷൂട്ടിംഗ്, അനവധി മണിക്കൂറുകൾ നീണ്ട സംഭാഷണങ്ങൾ എല്ലാം താരത്തിന്റെ മനസ്സിൽ ഇപ്പോഴും ഓർമ്മകളായി നിലനിൽക്കുന്നു.
“ആരാധകർ എപ്പോഴും എന്നോട് ‘3 കൺട്രീസ്’ എപ്പോഴാണെന്ന് ചോദിക്കുന്നതായി ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. താൻ അതിനുവേണ്ടി പ്രവർത്തിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം ഒരുപാട് ഓർമകളുണ്ട്. എല്ലാത്തിലും നർമം കണ്ടെത്താനുള്ള അതുല്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോൾ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. ഈ നഷ്ടത്തിന്റെ വേദന പങ്കുവെയ്ക്കാൻ എനിക്ക് വാക്കുകളില്ല. ഷാഫിക്കാ നിങ്ങൾ എപ്പോഴും ഏറ്റവും പ്രിയപ്പെട്ട രീതിയിൽ ആഘോഷിക്കപ്പെടും, ഈ നിമിഷത്തിൽ ഞാൻ വിഷമിക്കുകയാണെങ്കിലും , നിങ്ങളെ ഓർക്കുമ്പോൾ എൻ്റെ മുഖത്ത് പുഞ്ചിരി ഉണ്ടാകും’ എന്നാണ് മംമ്ത തന്റെ കുറിപ്പിൽ പറഞ്ഞത്.
ഷാഫിയുടെ വിയോഗം മലയാളം സിനിമയിൽ വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനകൾ മലയാളം സിനിമയിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്നതാണ്.
Story Highlights : Mamta Mohandas remembering Director Shafi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here