സുനിത വില്യംസിന് വഴികാട്ടിയായ കല്‍പന, ‘കൊളംബിയ’ കത്തിയമര്‍ന്നപ്പോള്‍ സുനിതയ്‌ക്കേറ്റ ഹൃദയവേദന; ആകാശത്തോളം ഉയര്‍ന്ന രണ്ട് സ്ത്രീകളുടെ അപൂര്‍വ സൗഹൃദത്തിന്റെ കഥ
ആദ്യ ഇന്ത്യന്‍ വനിതാ ബഹിരാകാശ സഞ്ചാരി കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നാല്‍പതാം വയസില്‍ ബഹിരാകാശപേടകമായ ‘കൊളംബിയ’ കത്തിയമര്‍ന്നാണ് കല്‍പന മരിച്ചത്. ( story of sunita williams and kalpana chawla friendship)
കല്‍പന ചൗളയേക്കാള്‍ മൂന്നു വയസ്സ് ഇളയതാണ് സുനിത വില്യംസ്. 1997ല്‍ കല്‍പനാ ചൗള നാസയുടെ സ്പേസ് ഷട്ടിലില്‍ കൊളംബിയയില്‍ ആദ്യ ബഹിരാകാശ യാത്ര നടത്തിയതിന് ഒരു വര്‍ഷത്തിനുശേഷമാണ് സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാസയില്‍ കല്‍പനയായിരുന്നു സുനിതയുടെ ഗുരുവും അടുത്ത സുഹൃത്തും. 2003 ഫെബ്രുവരി ഒന്നിന് രണ്ടാം വട്ടവും ബഹിരാകാശത്തേക്ക് കൊളംബിയ സ്പേസ് ഷട്ടിലില്‍ യാത്ര ചെയ്ത് മടങ്ങവേയാണ് കല്‍പനയുടെ അന്ത്യം. ടെക്‌സസിലെ ആകാശത്ത് കല്‍പ്പനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികള്‍ കത്തിയമര്‍ന്നപ്പോള്‍, സുനിത വില്യംസിന് അന്ന് കരച്ചിലടക്കാനായില്ല. കല്‍പ്പന ചൗളയുടെ ഓര്‍മ്മദിനത്തിന് തലേന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസ് നേടിയതിനു പിന്നില്‍ കല്‍പന പകര്‍ന്നു നല്‍കിയ ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകാം.
ഹരിയാന കര്‍ണാലിലെ യാഥാസ്ഥിതിക കുടുംബത്തില്‍പ്പിറന്ന കല്‍പന ചൗള, പഞ്ചാബ് എഞ്ചിനീയറിങ് കോളെജില്‍ നിന്നും ഏറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പറന്നത്. എറോസ്‌പേസ് എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും പി എച്ച് ഡിയും നേടിയശേഷം 1988-ല്‍ നാസയില്‍ ചേര്‍ന്നു. നാല്‍പതാം വയസ്സില്‍ കല്‍പനയെന്ന നക്ഷത്രം ആകാശത്ത് കത്തിയമര്‍ന്നുവെങ്കിലും സുനിത വില്യംസിനെപ്പോലെ നിരവധി സ്ത്രീകളെ ആത്മവിശ്വാസത്തിന്റെ ആകാശങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ കല്‍പന ചൗളയുടെ സ്വാധീനം ചെറുതല്ല.
Story Highlights : story of sunita williams and kalpana chawla friendship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here