‘ശിശിരം25’ ; ശൈത്യോത്സവം സംഘടിപ്പിച്ച് റിയാദിലെ പാലക്കാട് പ്രവാസി അസോസിയേഷൻ
അസോസിയേഷൻ അംഗങ്ങളും, കുടുംബാംഗങ്ങളും, അതിഥികളും ചേർന്ന് ആയിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.പരിപാടിയിൽ സംഘടനയുടെ ആജീവനാന്ത മെമ്പർഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം സുരേഷ് ആലത്തൂർ, രാജഗോപാൽ നായർക്ക് നൽകി നിർവ്വഹിച്ചു.
കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച്ചകൾ കൊണ്ടും, മേളക്കൊഴുപ്പോടു കൂടിയും , വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തിയ ആഘോഷത്തിന് പ്രസിഡന്റ് കബീർ പട്ടാമ്പി,സെക്രട്ടറി ഷഫീക് പാറയിൽ , ട്രഷറർ ശ്യാം സുന്ദർ , കോഓർഡിനേറ്റർ മഹേഷ് ജയ്, പ്രോഗ്രാം കോഓർഡിനേറ്റർ സുബിൻ വിജയ് , ഷാജീവ് ശ്രീകൃഷ്ണപുരം, ഷിഹാബ് കരിമ്പാറ ,ഷഫീർ പത്തിരിപാല,അബൂബക്കർ നഫാസ്, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ,ശബരീഷ് ,അനസ്, ഷാഹുൽ ഹമീദ്,അൻവർ സാദത്, അഷറഫ് അപ്പക്കാട്ടിൽ,മനാഫ് പൂക്കാട്ടിൽ,മധു, വാസുദേവൻ,ഇസാഖ്, അബൂബക്കർ, അജ്മൽ, ഫൈസൽ പാലക്കാട്,മനു, അൻസാർ വാവനൂർ ഹുസൈൻ,റഷീദ്,മുജീബ് വള്ളിക്കോട്,സുബീർ,മുഹമ്മദ് നിഷാദ് , വിക്കി എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ പാലക്കാട് ജില്ലാ സംഘടനയുടെ പുതുവർഷ കലണ്ടർ പ്രകാശനവും നടന്നു. പാലക്കാടിൻ്റെ സ്വന്തം കലാകാരന്മാരെ കൂടാതെ റിയാദിലെ മറ്റു കലാകാരൻമാർ ചേർന്ന് ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളും ഫെസ്റ്റിന് മാറ്റു കൂട്ടി. പരിപാടിയോട് അനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഭൈമി സുബിൻ,സജിൻ നിഷാൻ എന്നിവരായിരുന്നു അവതാരകർ.
Story Highlights :Palakkad Pravasi Association in Riyadh organized winter festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here