Advertisement

നൃത്ത ദമ്പതിമാരുടെ ചിത്രം”ആത്മസഹോ” ഫെബ്രുവരി 28ന്…രഞ്ജിപണിക്കർ സഖാവിന്റെ വേഷത്തിൽ.

February 12, 2025
Google News 2 minutes Read

നർത്തകരായ ദമ്പതികൾ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രം “ആത്മസഹോ” ഫെബ്രുവരി 28ന് തീയറ്ററുകളിൽ എത്തും. രഞ്ജി പണിക്കർ ഒരു ഇടവേളയ്ക്കു ശേഷം രാഘവൻ സഖാവെന്ന പ്രധാന വേഷത്തിൽ എത്തുന്നു.മലയാള സിനിമയിൽ തന്നെ ഇങ്ങനെയൊരു കൂട്ടായ്മയിലൂടെ സിനിമ പിറക്കുന്നത് ആദ്യമായിട്ടാണ്. ഗോപു കിരൺ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്ത് ഭാര്യ അഷിൻ കിരൺ നിർമ്മിച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.ചിത്രത്തിന്റെ കോറിയോഗ്രാഫി ചെയ്തിരിക്കുന്നതും ഈ ദമ്പതികൾ ഒരുമിച്ചാണ്. മാസ്റ്റർ പീസ് ,സഹസ്രം കെമിസ്ട്രി എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു ഗോപു കിരൺ.

Read Also: സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ ആരംഭിച്ചു

ഒരു കുടുംബത്തിൽ നടക്കുന്ന അപ്രതീക്ഷിതമായ മരണം, അതിനോടനുബന്ധിച്ച് അവിടേക്ക് എത്തിച്ചേരുന്ന ബന്ധുമിത്രാദികൾ , പിന്നീട് മരണാനന്തര ക്രിയകൾക്ക് ശേഷം ആ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ വളരെ രസകരമായ രീതിയിൽ കോർത്തിണക്കി കൊണ്ടാണ് “ആത്മസഹോ” എന്ന സിനിമ മുന്നോട്ടുപോകുന്നത്.രഞ്ജി പണിക്കരെ കൂടാതെ ഒരിടവേളയ്ക്കുശേഷം നെൽസണും സിനിമയിലേക്ക് തിരിച്ചെത്തുന്നു.സുധീർ കരമന, സിനോജ് വർഗീസ്, ഗോപുകിരൺ, സദാശിവൻ , നോബി, ചന്ദുനാഥ്, നെൽസൺ , ജയകുമാർ (തട്ടീം മുട്ടീം ),
വിനോദ് കോവൂർ, ശ്രീകുമാർ, അരിസ്റ്റോ സുരേഷ്, ഹരിശാന്ത്‌, മഞ്ജു പത്രോസ്, ആഷിൻ കിരൺ, ശിവ പ്രീയ, ലിസി ബാബു, ബിന്ദു,ദീപ എന്നിവർ ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളാകുന്നു.

ചിത്രത്തിന്റെ ക്യാമറ ഗൗതം ലെനിൻ. സംഗീതം റോണി റാഫേൽ. ലിറിക്‌സ്, ഡയലോഗ് സിനു സാഗർ.എഡിറ്റർ ശ്യാം സാംബശിവൻ.
പ്രൊഡക്ഷൻ കൺട്രോളർ കിച്ചി പൂജപ്പുര. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഡുഡു ദേവസി.അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് സുഹൈൽ, സുൽത്താൻ,ശിവ മുരളി രതിൻ റാം,സൽമാൻ സിറാജ്.കോസ്റ്റ്യും ശ്രീജിത്ത്‌ സുകുമാരപുരം.ആർട്ട്‌ മനോജ്‌ ഗ്രീൻവുഡ്‌സ്.പിആർ ഓ മഞ്ജു ഗോപിനാഥ്.

Story Highlights :Produced and directed by the dancer couple, “Aatmasaho” will hit the theaters on February 28

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here