മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാന ചെയ്യുന്ന കളങ്കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തു. പോസ്റ്ററിൽ കാറിലിരിക്കുന്ന ഒരാളുടെ കൈ പിടിച്ചു തിരിക്കുന്ന, മമ്മൂട്ടിയുടെ ചിത്രമാണുള്ളത്. മമ്മൂട്ടി വായിൽ കടിച്ചു പിടിച്ചിരിക്കുന്ന സിഗരറ്റും മുഖത്തെ കൊടൂര വില്ലൻ അപ്പിയറൻസും മമ്മൂട്ടി ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുകയാണ്.
ചിത്രത്തിൽ മമ്മൂട്ടി ഗ്രേ ഷേഡിൽ ഉള്ളൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ അഭ്യൂഹങ്ങൾ ശരിവെച്ച പോലെ കളങ്കാവൽ എന്ന ടൈറ്റിലിന് കിഴിൽ ‘ദി വെനം ബിനീത്’ എന്നൊരു ക്യാപ്‌ഷനും അണിയറപ്രവർത്തകർ കൊടുത്തിട്ടുണ്ട്. ഒപ്പം റിലീസായ രണ്ടാമത്തെ പോസ്റ്ററിൽ വിനായകന്റെ ചിത്രമാണുള്ളത്.

വിനായകൻ ചെരിഞ്ഞു നിൽക്കുന്ന ചിത്രത്തിൽ മുഖം കാണാനാവാത്ത വിധം ഇരുണ്ടിരിക്കുന്നതായാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. പോസ്റ്ററുകൾക്കൊപ്പം അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്, ഇതുവരെ കാണാത്ത മമ്മൂട്ടിയെ ഉടൻ കാണാം എന്നാണ്.
ഭ്രമയുഗത്തിനു ശേഷം മെഗാസ്റ്റാറിന്റെ പുത്തൻ വില്ലൻ ഭാവങ്ങൾ കാണാനുള്ള ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കളങ്കാവൽ വിഷുവിനു തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6 വർഷത്തിന് ശേഷമാണു ഒരു മമ്മൂട്ടി ചിത്രം ഉത്സവ സീസണിൽ റിലീസ് ആകുന്നത്. കണ്ണൂർ സ്‌ക്വാഡിന് ശേഷം സുഷിന് ശ്യാം സംഗീതം നൽകുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്.
Story Highlights : Mammootty’s kalamkaval first look poster is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here