Advertisement

ഭക്ഷണം കഴിച്ചതിന് ശേഷം ക്ഷീണം അനുഭവപ്പെടാറുണ്ടോ ?

January 20, 2020
Google News 1 minute Read

ഭക്ഷണം കഴിച്ചതിന് ശേഷം പലർക്കും ക്ഷീണമനുഭവപ്പെടുന്നതായി പറഞ്ഞുകേൾക്കാറുണ്ട്. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവം കൊണ്ടോ ഉറക്കം ശരിയാവാത്തതുകൊണ്ടോ ആകാം ഇത്. എന്നാൽ ചില രോഗങ്ങളുടെ ലക്ഷണം കൂടിയാകാം  ഈ ക്ഷീണം.

കാരണം 1- ഭക്ഷണം

പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ ഉറക്കം വരും. പ്രൊട്ടീൻ കാർബോഹൈഡ്രേറ്റ് എന്നിവയിലടങ്ങിയ ട്രിപ്‌റ്റോഫാൻ ശരീരത്തിൽ സറോട്ടോണിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. സെറോട്ടോണിനാണ് ഉറക്കം വരുന്നതിന് കാരണം.

സാൽമൺ, കോഴി, താറാവ് മുതലായവ, മുട്ട, ചീര, പാല്, ചീസ്, അരി, കേക്ക്, കുക്കീസ്, പഞ്ചസാര, ബ്രെഡ് എന്നിവയിൽ ട്രിപ്‌റ്റോഫാൻ അടങ്ങിയിട്ടുണ്ട്.

ഭക്ഷണം അമിതമായി കഴിച്ചാലും ഉറക്കം തൂങ്ങും. ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇതുകൊണ്ടാണ് ഊർജം നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നത്.

കാരണം 2- രോഗലക്ഷണം

ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണവും ഉറക്കംവരവും രോഗലക്ഷണം കൂടിയാകാം. ഭക്ഷണത്തിലെ എലർജി, അനീമിയ, ഡയബെറ്റീസ്, സെലിയാക്ക് ഡിസീസ് എന്നിവയുടെ രോഗലക്ഷണമാകാം ഇത്.

Read Also : വെറും 30 ദിവസത്തേക്ക് മദ്യത്തോട് ഗുഡ്‌ബൈ പറയൂ…ഈ മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയാം !

ഭക്ഷണത്തിൽ പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്‌സ് അളവ് നിയന്ത്രിച്ചും, രാത്രി നന്നായി ഉറങ്ങിയും ഈ ക്ഷീണം മാറുന്നുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ വൈദ്യസഹായം തേടാം.

Story Highlights- Sleeping, Food, Health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here