Advertisement

കുട്ടികള്‍ കുസൃതി കാണിക്കുമ്പോള്‍ ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലേ?; ഇതാ നാല് പേരന്റിംഗ് ടിപ്‌സ്

May 17, 2022
Google News 1 minute Read

കുഞ്ഞുങ്ങളെ അമിതമായി ശാസിക്കുന്നതും നിയന്ത്രിക്കുന്നതും ശിക്ഷാവിധി കല്‍പ്പിച്ച് അവരെ നിലയ്ക്ക് നിര്‍ത്തുന്നതും ടോക്‌സിക് പേരന്റിംഗിന്റെ പരിധിയില്‍ വരുമെന്ന് പല മാതാപിതാക്കള്‍ക്കും അറിയില്ല. സ്വന്തം കുട്ടി നന്നാകണമെന്ന ഉദ്ദേശത്തിലാണ് അവരോട് ദേഷ്യപ്പെടുന്നതെന്നാകും ഭൂരിഭാഗം പേരും പറയുക. കുട്ടികളെ മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ക്കുവേണ്ടി അമിതമായി നിയന്ത്രിക്കുന്നത് അവരുടെ വ്യക്തിത്വത്തെ തന്നെ വളരെ ദോഷകരമായി ബാധിച്ചേക്കാം. എന്നാലും കുട്ടികള്‍ ചെറിയ കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ക്കായി ഇതാ… ദേഷ്യം നിയന്ത്രിക്കാന്‍ പരീക്ഷിച്ചുനോക്കാവുന്ന നാല് ടിപ്‌സ്…

നിയന്ത്രണം വിടുന്നതിന് മുന്‍പ് കുട്ടിയോട് കൃത്യമായി നിങ്ങളുടെ മാനസികാവസ്ഥ തുറന്നുപറയുക

നിയന്ത്രിക്കാന്‍ കഴിയാത്ത ദേഷ്യം വരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനാല്‍ നിങ്ങളുടെ മൂഡ് മാറിത്തുടങ്ങുന്നതിന് മുന്‍പ് കുട്ടിയോട് കൃത്യമായി ആശയവിനിമയം നടത്തുക. ഞാന്‍ മോശം മൂഡിലാണെന്നും ശബ്ദമുണ്ടാക്കിയാല്‍ നിയന്ത്രണം വിട്ടുപോകുമെന്നും കുട്ടിയ്ക്ക് മനസിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ പറയുക. ഇത് കുട്ടിയെ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പരിശീലിപ്പിക്കുന്നതിനോടൊപ്പം നിങ്ങളുടെ ദേഷ്യവും കുറയ്ക്കും.

നിയന്ത്രിക്കാനാകാത്ത ദേഷ്യം വരുമ്പോള്‍ കുട്ടിയുടെ അടുത്ത് നിന്ന് അല്‍പനേരം മാറിനില്‍ക്കാം

നിയന്ത്രണം വിട്ടു എന്ന് തോന്നിത്തുടങ്ങിയാല്‍ ഉടനടി കുഞ്ഞിന്റെ അടുത്ത് നിന്ന് മാറിനില്‍ക്കണം. അഞ്ച് മിനിറ്റെങ്കിലും മാറിനിന്ന് മനസ് കുറച്ചെങ്കിലും ശാന്തമായിട്ട് വേണം കുട്ടിയോട് സംസാരിക്കാന്‍.

ഒറ്റയ്ക്കിരിക്കുക, തനിയെ സംസാരിക്കുക

ദേഷ്യം നിയന്ത്രിക്കണമെന്ന് സ്വയം തോന്നുക വളരെ പ്രധാനമാണ്. ഇങ്ങനെ തോന്നിത്തുടങ്ങിയാല്‍ കുറച്ച് സമയം ഒറ്റയ്ക്കിരുന്ന് സംസാരിക്കുക. എന്തിനാണ് ദേഷ്യപ്പെട്ടതെന്ന് മനസിലാക്കാന്‍ ശ്രമിക്കുക. സ്വയം പഴിക്കരുത്. നിങ്ങളുടെ വികാരങ്ങളും പ്രധാനപ്പെട്ടതാണ്. എങ്കിലും ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ എന്ന് സ്വയം ചോദിക്കുക.

ദീര്‍ഘമായി ശ്വാസമെടുക്കുക, വ്യായാമം ചെയ്യുക

ദേഷ്യം വന്നുതുടങ്ങുമ്പോള്‍ ദീര്‍ഘമായി ശ്വസിക്കാനും ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കാനും ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നത് ദേഷ്യം അല്‍പമെങ്കിലും ശമിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കൂടാതെ ദിവസത്തില്‍ കുറച്ചുനേരം ഇഷ്ടമുള്ള വ്യായാമം ചെയ്യുന്നതും ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കും.

Story Highlights: parenting tips to control your anger

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here