Advertisement

“യഥാർത്ഥ ട്രോഫി എന്റെ പക്കലാണ്”: ദീപികയ്ക്കൊപ്പം ലോകകപ്പ് കണ്ട് രണ്‍വീര്‍ സിംഗ്

December 19, 2022
Google News 3 minutes Read

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരത്തിലെ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാൻ ദീപിക പദുകോൺ എത്തിയിരുന്നു. ഖത്തറിലെ സ്റ്റേഡിയത്തിൽ ഒരുമിച്ചാണ് രൺവീർ സിങ്ങും ദീപിക പദുകോണും ലോകകപ്പ് വീക്ഷിച്ചത്. മത്സരത്തിന് മുമ്പ് മുൻ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കർ ​​കാസിലസിനൊപ്പമാണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്‌തത്‌. തിങ്കളാഴ്ച, രൺവീർ ദീപികയ്ക്കൊപ്പം ഫൈനല്‍ കാണുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും പങ്കിട്ടിരുന്നു. “തന്‍റെ യഥാർത്ഥ ട്രോഫി” എന്നാണ് രൺവീർ ദീപികയെ വിശേഷിപ്പിച്ചത്.(deepika padukone and ranveer singh in fifa world cup)

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ഞങ്ങൾ ഒരുമിച്ച് ഈ മഹത്തായ സംഭവത്തിന് സാക്ഷ്യം വഹിച്ചതിൽ വളരെ സന്തോഷവും നന്ദിയും ഉണ്ട്. ദീപികയും ഇക്കർ ​​കാസിലസും ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങിന്‍റെ വിഡിയോ രൺവീർ പങ്കുവച്ചു. “ലോക കപ്പ് ട്രോഫിയ്‌ക്കൊപ്പം എന്റെ ട്രോഫി” എന്ന ക്യാപ്ഷനും രണ്‍വീര്‍ നല്‍കിയിരുന്നു. കൂടാതെ സ്‌റ്റേഡിയത്തിൽ നിന്നുള്ള മറ്റ് ചിത്രങ്ങളും വിഡിയോകളും രൺവീർ പങ്കുവച്ചിരുന്നു.

അർജന്റീന മത്സരത്തിൽ വിജയിക്കുന്നത് കണ്ട ദീപികയെ ആലിംഗനം ചെയ്യുന്ന വിഡിയോയും ഇതില്‍ പെടുന്നു. താര ദമ്പതികള്‍ ഒന്നിച്ചു കണ്ട ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീനന്‍ വിജയത്തെ “ചരിത്ര നിമിഷം” എന്നാണ് രണ്‍വീര്‍ വിശേഷിപ്പിച്ചത്.“ഞാൻ എന്താണ് ഇപ്പോൾ കണ്ടത്?!?! ചരിത്രപരം. മാജിക്. ഫിഫ ലോകകപ്പ്. അത് അദ്ദേഹത്തിനുള്ളതാണ്. മെസി” രണ്‍വീര്‍ ട്വിറ്ററിൽ കുറിച്ചു.

Story Highlights: deepika padukone and ranveer singh in fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here