Advertisement

വർഗീയ പരാമർശം; കപിൽ മിശ്രയെ രണ്ട് ദിവസത്തേക്ക് പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കി

January 25, 2020
Google News 1 minute Read

ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയെ രണ്ട് ദിവസത്തേക്ക് പ്രചാരണം നടത്തുന്നതിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. വർഗീയ പരാമർശം നടത്തിയതിന്റെ പേരിലാണ് നടപടി.

Read also: വർഗീയ പരാമർശം; ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്‌ക്കെതിരെ പൊലീസ് കേസ്

മോഡൽ ടൗൺ നിയോജക മണ്ഡലം സ്ഥാനാർത്ഥിയാണ് കപിൽ മിശ്ര. പൗരത്വനിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതിഷേധങ്ങൾ നടക്കുന്ന ഷഹീൻബാഗ് പാകിസ്താനിലേക്കുള്ള പ്രവേശന കവാടമാണെന്നാണ് കഴിഞ്ഞ ദിവസം മിശ്ര ട്വിറ്ററിൽ കുറിച്ചത്. കൂടാതെ ഡൽഹി തെരഞ്ഞെടുപ്പിനെ ഇന്ത്യാ- പാകിസ്താൻ പോരാട്ടത്തോട് താരതമ്യം ചെയ്ത ട്വീറ്റും വിവാദമായിരുന്നു. മിശ്രക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here