Advertisement

ദേശീയ ചലച്ചിത്ര പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ൾ

May 3, 2018
Google News 0 minutes Read

ദേശീയ ചലച്ചിത്ര പു​ര​സ്കാ​ര വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ൽ. രാ​ഷ്ട്ര​പ​തി പു​ര​സ്കാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ജേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. 11 പു​ര​സ്കാ​ര​ങ്ങ​ൾ മാ​ത്രം രാ​ഷ്ട്ര​പ​തി വി​ത​ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെയാണ് ജേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് മ​റ്റു ജേ​താ​ക്ക​ൾ​ക്കു പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ്മൃ​തി ഇ​റാ​നി​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ പുരസ്കാരവിതരണം ബഹിഷ്കരിക്കാന്‍ രാവിലെ ചേര്‍ന്ന ജേതാക്കളുടെ യോഗമാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച പരാതി വാര്‍ത്താവിതരണമന്ത്രാലയത്തിനു നല്‍കാനാണ് തീരുമാനം. അറുപതോളം കലാകാരന്‍മാര്‍ ഒപ്പിട്ട പരാതിയാണ് മന്ത്രാലയത്തിനു നൽകുന്നത്. എ​ല്ലാ അ​വാ​ർ​ഡു​ക​ളും രാ​ഷ്ട്ര​പ​തി ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാണ് പു​ര​സ്കാ​ര ജേ​താ​ക്ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here