Advertisement

പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

May 16, 2019
Google News 0 minutes Read

ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നിരവധി സൈനികർക്കും ഒരു ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തുവെന്നാണ് വിവരം.

വ്യാഴാഴ്ച പുലർച്ചയോടെയാണ് ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തിയത്. തുടർന്ന് ഇവിടെ ഒരു വീട്ടിൽ നിന്ന് തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

രണ്ട് തീവ്രവാദികൾ ഇവിടെ ഒളിച്ചിരിക്കുന്നുവെന്നാണ് സൂചന. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഇതേതുടർന്ന് പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. പുൽവാമയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here