Advertisement

ഗാന്ധിയെ ഓർമിക്കാതെ ട്രംപിന്റെ സബർമതി ആശ്രമ സന്ദർശനം; വിസിറ്റേഴ്സ് ബുക്കിലെ ഒബാമയുടെ പഴയ കുറിപ്പ് വൈറൽ

February 24, 2020
Google News 9 minutes Read

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് അദ്ദേഹം മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം സന്ദർശിച്ചിരുന്നു. സന്ദർശനത്തിനു ശേഷം അദ്ദേഹം വിസിറ്റേഴ്സ് ബുക്കിലെഴുതിയത് ഇപ്രകാരമായിരുന്നു: ‘എൻ്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിക്ക് നന്ദി, നല്ല സന്ദർശനം ആയിരുന്നു’. സന്ദേശത്തിനു മറുപടിയായി ‘ഈ മികച്ച സന്ദർശനത്തിനു നന്ദി’ എന്ന് മോദിയും കുറിച്ചു. ഗാന്ധിയുടെ ആശ്രമം സന്ദർശിച്ചിട്ട് ഗാന്ധിയെപ്പറ്റി ഒരു വാക്ക് പോലും പറയാത്ത ട്രംപിൻ്റെ നടപടി വ്യാപകമായ വിമർശനങ്ങൾക്ക് വഴി തെളിച്ചു. ഇതോടൊപ്പമാണ് മുൻപ് ബറാക്ക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ വിസിറ്റേഴ്സ് ബുക്കിലെഴുതിയ കുറിപ്പും വൈറലായത്.

2010ൽ ഒബാമ നടത്തിയ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹം മഹാത്മാഗാന്ധിയുടെ മുംബൈയിലെ ആസ്ഥാനമായ മണി ഭവനവും സന്ദർശിച്ചു. ശേഷം അവിടുത്തെ വിസിറ്റേഴ്സ് ബുക്കിൽ അദ്ദേഹം ഇപ്രകാരം എഴുതി: “മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞത് ഇന്ന് സത്യമായി പുലർന്നിരിക്കുന്നു. ഇന്ത്യയിൽ ഇന്നും ഗാന്ധിയുടെ ആത്മാവ് ജീവിച്ചിരിപ്പുണ്ട്. അത് ലോകത്തിന് ഉദാത്തമായ സമ്മാനമായി തുടരുകയാണ്. എല്ലാ ആൾക്കാരിലും എല്ലാ രാജ്യങ്ങളിലും നമ്മൾ എല്ലായ്പ്പോഴും അദ്ദേഹത്തിൻ്റെ സ്നേഹത്തിലും സമാധാനത്തിലും കഴിയട്ടെ”.

36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി തിങ്കളാഴ്ച പകൽ 11.40നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം ഇരുനേതാക്കളും സന്ദർശിച്ചു. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി. ചൊവ്വാഴ്ചയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക നയതന്ത്ര ചർച്ച നടക്കുന്നത്.

Story Highlights: Trump 2020 Vs Obama 2010: What The Two Leaders Wrote In Sabarmati Ashram’s Visitor Book

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here