ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം വരുമോ?

0
2280
paracetamol

സ്ത്രീകൾ ഗർഭാവസ്ഥയിൽ പാരസെറ്റമോൾ ഉപയോഗിക്കുന്നത് കുഞ്ഞിന് ഓട്ടിസം വരാൻ കാരണമാകുമെന്ന വാർത്തകൾ തള്ളി ശാസ്ത്രജ്ഞർ.ഓട്ടിസം സന്നദ്ധ സംഘടനയായ ഓട്ടിസ്റ്റിക്കയുടെ സയൻസ് ഡയറക്ടർ ഡോ.ജയിംസ് കുസാക്ക് ആണ് ആ വാദം തെറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

ജേണൽ ഓഫ് എപിഡെമിയോളജി എന്ന പ്രസിദ്ധീകരണത്തിലാണ് പാരസെറ്റമോൾ ഉപയോഗം ഓട്ടിസത്തിനു കാരണമാകുമെന്ന പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.സ്‌പെയിനിലായിരുന്നു ഇതിന് അടിസ്ഥാനമായ പഠനം നടത്തിയത്.പാരസെറ്റമോൾ ഉപയോഗിച്ച സ്ത്രീകളുടെ കുഞ്ഞുങ്ങൾക്ക് അഞ്ച് വയസ്സാകുന്നതോടെ ഹൈപ്പർ ആക്ടിവിറ്റി,ഇമ്പൾസീവ് സിൻഡ്രോം എന്നിവ ഉണ്ടായതായാണ് പഠനത്തിൽ കണ്ടെത്തിയത്.

എന്നാൽ,ഇക്കാര്യം സ്ഥീരീകരിക്കാൻ പറ്റിയ തെളിവുകളൊന്നും പഠനറിപ്പോർട്ടിൽ പറയുന്നില്ലെന്നും അതുകൊണ്ടു തന്നെ ഈ വാദം അംഗീകരിക്കാനാവില്ല എന്നുമാണ് വിദഗ്ധർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. വിഷയം സംബന്ധിച്ച് കൂടുതൽ പഠനം നടത്തണമെന്നും ഇവർ പറയുന്നുണ്ട്.

LEAVE A REPLY