ഹൃദയാരോഗ്യത്തിന് വ്യായാമം ശീലമാക്കൂ

0
360

ഹാര്‍ട്ടറ്റാക്കുണ്ടാകുന്നവരില്‍ ഭൂരിഭാഗം പേരും  തീവ്രപരിചരണവിഭാഗത്തില്‍ അകപ്പെടുമ്പോഴാണ്‌ തങ്ങള്‍ക്കുണ്ടായ രോഗാവസ്‌ഥയുടെ കാഠിന്യത്തെയും പ്രത്യാഘാതങ്ങളെയുംപറ്റി ചിന്തിക്കുന്നത്‌. തുടര്‍ന്ന് നടത്തുന്ന പരിശോധനയിലൂടെയാണ്‌ തങ്ങള്‍ക്ക്‌ വര്‍ധിച്ച കൊളസ്‌റ്ററോളും ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവുമൊക്കെയുണ്ടെന്ന്‌ മനസിലാക്കുന്നത്‌.

ഈ രോഗാവസ്‌ഥകള്‍ നേരത്തെ കണ്ടുപിടിച്ച്‌ സമുചിതമായ ചികിത്സാപദ്ധതികള്‍ സമയോചിതമായി ആരംഭിച്ചിരുന്നെങ്കില്‍ ഈ അവസ്ഥയില്‍ ഒന്നും നേരിടേണ്ടി വരുമായിരുന്നില്ല. കൃത്യമായുള്ള വ്യായാമം ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്ന്  ശാസ്ത്രലോകം എന്നോ സമ്മതിച്ച് കഴിഞ്‍ു. ഇതിയും അതിനെ അംഗീകരിക്കാത്തത് നമ്മുടെയൊക്കെ മനസാണ്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ എളുപ്പ വഴികൾ. കാർഡിയോ വാസ്‌കുലാർ എക്‌സർസൈസ് തൊട്ട്, വേഗത്തിലുള്ള നടത്തം, ഓട്ടം പോലെയുള്ള നിരവധി ചെറിയ ചെറിയ വ്യായാമ മുറകളെ പറ്റിയും കൂടുതൽ അറിയാം.