ഡയറ്റ് സോഡ അപകടകാരിയോ ?

0
1043
Is diet soda dangerous to health

ആരോഗ്യപ്രദമെന്ന പരസ്യവാചകത്തിലൂടെ വിപണിയിലെത്തിക്കുന്ന ഡയറ്റ് സോഡ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് പുതിയ കണ്ടെത്തൽ. ജേർണൽ ഓഫ് അൽഷിമേഴ്‌സ് ആന്റ് ഡിമൻഷ്യയിലെ പഠന റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. സ്ഥിരമായി ഡയറ്റ്‌സോഡ കുടിക്കുന്നത് മറവിരോഗം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് യുഎസ്സിലെ ബോസ്റ്റൺ സ്‌കൂൾ ഓഫ് മെഡിസിനിലെ മാത്യൂ പേസ് അഭിപ്രായപ്പെടുന്നു.

30 വയസ്സിന് മുകളിലുള്ള നാലായിരം ആളുകളിലാണ് ആദ്യം പഠനം നടത്തിയത്. ഇവരുടെയെല്ലാം എംആർഐ സ്‌കാനിങ്ങ് റിപ്പോർട്ടാണ് പഠനത്തിനായി ഉപയോഗിച്ചത്.

പിന്നീട് 45 വയസ്സിന് മുകളിലുള്ള 2,888 പേരിലും, 60 വയസ്സിനോടടുത്ത് പ്രായമുള്ള 1,484 പേരിലുമാണ് പഠനം നടത്തിയിരുന്നു.

Is diet soda dangerous to health

LEAVE A REPLY