Advertisement

‘മുടിയന്റെ’ മുടിക്കഥകളും ഒപ്പം അൽപ്പം അഭിനയ വിശേഷങ്ങളും

September 15, 2016
Google News 3 minutes Read

ഒരു ന്യൂജനറേഷൻ യൂത്ത്- അതാണ് ഉപ്പും മുളകും എന്ന സീരിയലിലെ വിഷ്ണു എന്ന ‘മുടിയനെ’ കാണുമ്പോൾ തോന്നുന്നത്. കാപ്പിരി മുടിയും, ഗ്ലാസ്സില്ലാത്ത കണ്ണടയും, വേഷവും, സദാ ഡാൻസും, മൂവ്‌സും ഒക്കെയായി നടക്കുന്ന ഈ ഫ്രീക്കൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നു തന്റെ വിശേഷങ്ങളും ഒപ്പം അൽപ്പം ‘മുടി’ കഥകളും …..

തുടക്കം…

ഡി4ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി ഞാൻ സ്‌ക്രീനിലേക്ക് വരുന്നത്. ‘ഉപ്പും മുളകിന്റെ’ ഡയറക്ടർ ഉണ്ണി സാറിന്റെ മകനാണ് എന്റെ പെർഫോർമൻസ് കണ്ട് എന്നെ കുറിച്ച് സാറിനോട് പറയുന്നത്. പിന്നീട് സർ എന്നെ വിളിച്ചിട്ട് ഉപ്പും മഉുളകിനെ കുറിച്ച് പറഞ്ഞു. കേട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു എനിക്ക് മുമ്പ് അഭിനയിച്ച് പരിചയം ഒന്നുമില്ലെന്ന്. അദ്ദേഹം പറഞ്ഞു അങ്ങനെയുള്ള ആളുകളെയാണ് വേണ്ടതെന്ന്. അപ്പോൾ കുറച്ച് ധൈര്യമായി.

വിക്രമിനെ കണ്ടപ്പോൾ….

മിക്‌സഡ് ഫീലിങ്ങ്‌സ് ആയിരുന്നു…. അത്ഭുതമായിരുന്നു അതിലുപരി സന്തോഷമായിരുന്നു. അദ്ദേഹത്തിനൊപ്പം സ്റ്റേജിൽ ചുവട് വയ്ക്കാൻ കഴിഞ്ഞത് ഒരു ‘ഡ്രീം കം ട്രൂ’ മൊമന്റ് ആയിരുന്നു.

റിഷി എന്ന അഭിനേതാവ്…..

ഉപ്പും മുളകും ശരിക്കും ഒരു ആക്ടിങ്ങ് സ്‌കൂളാണ്. തുടക്കം മുതൽ ആദ്യ ടേക്കിൽ തന്നെ ഓക്കെ ആകുമായിരുന്നു. ചിലപ്പോൾ മാത്രമാണ് രണ്ടും, മൂന്നും ടേക്ക് എടുക്കേണ്ടി വരിക. ‘അഭിനയിക്കുന്നു’ എന്ന് കണ്ടാൽ സാർ അപ്പോൾ തന്നെ കട്ട് പറയും. സാറിന് വേണ്ടത് അഭിനയമല്ല, മറിച്ച് ആ കഥാപാത്രമായി ജീവിക്കുകയാണ് വേണ്ടത്. പിന്നെ സ്റ്റേജിൽ പെർഫോം ചെയ്യുന്നത് കൊണ്ട് ക്യാമറയെ അഭിമുഖീകരിക്കാൻ പേടിയുണ്ടായിരുന്നില്ല.

rishi-with-biju

റിഷി എന്ന ഡാൻസർ…..

നാലര വർഷമായി ഞാൻ ഡാൻസ് ചെയ്യുന്നു. ഞാൻ ആരുടേയും കീഴിലല്ല, ഒറ്റക്കാണ് പഠിച്ചത്. ഹിപ്പ് ഹോപ്പ് ആണ് ഞാൻ ചെയ്യുന്നത്. എന്റെ ഡാൻസിന്റെ 100% എനിക്ക് എവിടെയും കൊടുക്കാൻ പറ്റിയിട്ടില്ല.

rishi-dance

റിഷി എന്ന ‘മുടിയൻ’….

റിഷിയും മുടിയനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. വിഷ്ണു (മുടിയൻ) തന്നെയാണ് റിഷിയും. ഞാൻ വീട്ടിൽ എങ്ങനെ പെരുമാറുന്നോ അങ്ങനെ തന്നെയാണ് സീരിയലിലും.

മുടിയുടെ രഹസ്യം….

എന്റെ ആദ്യമേ ചുരുണ്ട മുടിയായിരുന്നു. പിന്നീട് വളർത്തി കഴിഞ്ഞപ്പോൾ ഇങ്ങനെ ആയതാണ്. എന്റെ മുടി ഇങ്ങനെ മെയിന്റെയിൽ ചെയ്യാൻ അൽപ്പം കഷ്ടപ്പാടാണ്. ആദ്യം സ്പാ ചെയ്യുമായിരുന്നു, പക്ഷേ ഇപ്പോൾ മടി കാരണം അത് ചെയ്യാറില്ല. പിന്നെ കുളിച്ച് കഴിഞ്ഞ് ഹെയര് സീറം പുരട്ടും. അല്ലാതെ മുടിയുടെ കരുത്തിനും പരിപാലനത്തിനും വേണ്ടി ഒന്നും ചെയ്യാറില്ല.

അഭിനയ ജീവിതത്തിൽ മുടി വില്ലനായാൽ ??

rishi-with-kids

മുടി വെട്ടില്ല…ഉണ്ണി സർ ആദ്യമായി എന്നെ വിളിച്ചപ്പോൾ പറഞ്ഞത് എന്റെ മുടിയെ കുറിച്ചായിരുന്നു. കഥാപാത്രത്തിന് വേണ്ടി ഈ മുടി ഒന്ന് ട്രിം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ലെന്ന്. കാരണം എന്റെ ഐഡന്റിറ്റിയുടെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് ഈ മുടി. ഇത് വെട്ടിയാൽ ആരും എന്നെ തിരിച്ചറിയുക പോലും ഇല്ല. പിന്നീട് സാർ എന്നെ കണ്ടപ്പോൾ ഞെട്ടി. സർ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു എന്റെ മുടി. പക്ഷേ വെട്ടാൻ പറ്റില്ലെന്ന് പറഞ്ഞത് കൊണ്ട് സർ സമ്മതിച്ചു.

മുടി കാരണം കിട്ടിയ പണികൾ…

മുടി കാരണം പണികൾ ഒന്നും കിട്ടിയിട്ടില്ല. വീഗാലാന്റ് പോലുള്ള സ്ഥലങ്ങളിൽ പോവുമ്പോൾ കുറച്ച് പ്രശ്‌നമുണ്ട്. ഈ മുടി നനഞ്ഞ് കഴിഞ്ഞാൽ മുഖത്തേക്ക് മുഴുവൻ വീഴും. എന്റെ മുടി സ്വിമ്മിംഗ് ക്യാപ്പിൽ കയറുകയുമില്ല. ഇതല്ലാതെ വേറെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

rishi-wid-juhi

ആദ്യം ഈ മുടി കാണുന്നവർക്ക് ഇഷ്ടമാവില്ലായിരുന്നു. കുറേ നെഗറ്റീവ് കമന്റ്‌സ് കിട്ടിയിട്ടുണ്ട്. ഷോപ്പിങ്ങ് മാളിലൊക്കെ പോവുമ്പോൾ ‘മുടി വെട്ടാൻ കാശില്ലേടാ’ എന്ന വരെ ചോദിച്ചവരുണ്ട്. പക്ഷേ ഞാൻ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ കളയുന്നു. ഇത് ഇപ്പോൾ എന്റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. ഈ മുടി ഉണ്ടായിരുന്നില്ല എങ്കിൽ ചിലപ്പോൾ ഞാൻ തിരിച്ചറിയപ്പെടില്ലായിരുന്നു.

ഉപ്പും മുളകിന് മുമ്പും ശേഷവും….

ആദ്യം യങ്ങ്‌സ്റ്റേഴ്‌സ് ആയിരുന്നു കൂടെ നിന്ന് സെൽഫി ചോദിക്കുന്നത്. ഉപ്പും മുളകും എന്ന സീരിയലിൽ വന്നതിന് ശേഷമാണ് എല്ലാ പ്രായത്തിലുള്ളവരും എന്നോട് സ്‌നേഹം കാണിക്കുന്നത്. വയസ്സായവർക്ക് എന്റെ സെൽഫിയല്ല മറിച്ച് എന്നെ തനിച്ച് നിറുത്തി ഒരു ഫോട്ടോ മതി. എല്ലാ പ്രായക്കാരുടെ ഇടയിലും എനിക്ക് പ്രശസ്തി നേടി തന്നത് ഉപ്പും മുളകും ആണ്. അതിൽ സന്തോഷമുണ്ട് .

ആക്ടിങ്ങാണോ ഡാൻസിങ്ങാണോ പ്രൊഫഷനാക്കാൻ താൽപര്യം…

രണ്ടും ഒരുമിച്ച് കൊണ്ടുപോവാൻ ആണ് താൽപര്യം. ഇപ്പോൾ അഭിനയത്തോട് ഇഷ്ടമുണ്ട്. ഇനിയും നല്ല അവസരങ്ങൾ കിട്ടിയാൽ അഭിനയിക്കും. ഒപ്പം ഡാൻസും കൊണ്ടുപോവും. ഡാൻസിൽ എനിക്ക് പുറത്ത് നിന്ന് ഡിഗ്രി എടുക്കണമെന്നാണ് ആഗ്രഹം.

റിഷിയുടെ ഓണം….

സാധാരണ പോലെ പൂക്കളവും, ഓണക്കോടിയും, ഓണസദ്യവും ഒക്കായായിട്ടാണ് ഞാനും ഓണം ആഘോഷിക്കുന്നത്. കണ്ണൂരിലേക്ക് പോവും ഓണത്തിന്. 5 വർഷത്തോളമായി നാട്ടിലേക്ക് പോയിട്ട്. ഇനി ഈ ഓണം അവിടെയായിരിക്കും.

Rishi, Uppum Mulakum, Vishnu, Interview

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here