Advertisement

”സത്യം നിങ്ങളറിയണം”

July 10, 2016
Google News 1 minute Read

ട്രാഫിക് നിയമം തെറ്റിച്ചതിന്റെ പേരിൽ വധുവരന്മാരെ പോലീസ് സ്‌റ്റേഷനിൽ 3 മണിക്കൂർ ഇരുത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു.ഇക്കാരണത്താൽ അവർക്ക് മുഹൂർത്തസമയത്ത് വീട്ടിൽ കയറാനായില്ലെന്നത് പോലീസുകാർക്കെതിരെ രൂക്ഷ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു. .പത്തനംതിട്ട കൈപ്പുഴ സ്വദേശികളായ വിഷ്ണുവിനെയും രാജിയെയുമാണ് പോലീസ് സ്‌റ്റേഷനിലിരുത്തിയത്.വിഷ്ണുവായിരുന്നു അന്ന് കാർ ഓടിച്ചത്.എന്നാൽ,സംഭവത്തെക്കുറിച്ചുള്ള ഒരു പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം എന്ന് പറഞ്ഞുതുടങ്ങിയാണ് ദാസ് പി കുട്ടിക്കോരന്റെ പോസ്റ്റ് തുടങ്ങുന്നത്

Capture
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

”ഇതാണൊ മാധ്യമ ധര്‍മ്മം. യഥാര്‍ത്ഥ്യം എല്ലാവരും മനസിലാക്കണം.07-0-716 തിയതി 3 PM മണിയ്ക്ക് ഗുരുവായൂര്‍ RV കര്‍വ് ഡ്യൂട്ടി പോസ്റ്റില്‍ ഉണ്ടായ പോലീസുദ്യോഗസ്ഥന്‍ വണ്‍വെതെറ്റിച്ച് വന്ന വാഹനത്തെ തടഞ്ഞ് നിര്‍ത്തി ഇത് വഴി പോകാന്‍ സാധിക്കില്ല എന്ന് പറയുകയും എന്നാല്‍ നിര്‍ത്തിയ വാഹനം വളരെ അപകടമായ വിധത്തില്‍ റൈസ് ചെയ്ത് കടന്ന് പോവുകയും ചെയ്തു.ടി വാഹനത്തെ തൊട്ടടുത്ത ഡ്യൂട്ടി പോസ്റ്റായ മഞ്ജുളാലില്‍ ഉണ്ടായ ഉദ്യോഗസ്ഥന്‍ തിരികെ അയച്ചു.തിരികെ വന്ന വാഹനം വണ്‍വെതെറ്റിച്ച് നിര്‍ത്താതെ പോയതിന് കൈകാണിച്ചപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്റ ശരീരത്ത് ഇടിപ്പിച്ചാണ് വാഹനം നിര്‍ത്തിയത്. വണ്ടിയില്‍ നിന്ന് ഇറങ്ങിയ വരന്റെ വായില്‍ നിന്ന് വീണതിന് ഒരു സാധാരണക്കാരന്‍ ആയിരുന്നു എങ്കില്‍ എങ്ങനെ പ്രതികരിക്കും എന്ന് അവിടെയുള്ള കച്ചവട സ്ഥാപനങ്ങളില്‍ ചോദിച്ചാല്‍ അറിയാം. പോലീസ് ഉദ്യോഗസ്ഥനെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി പ്രാഥമിക ചികത്സ നല്കുന്നതിന് എടുത്ത സമയവും ടിയാന്‍മാര്‍ തര്‍ക്കിച്ച് നിന്ന സമയവും കൂടി കുറച്ച് സമയനഷ്ടം വന്നു.എല്ലാവരും ഓര്‍ക്കുക ഞങ്ങള്‍ക്കും ഒരു കുടുംബം ഉണ്ടെന്നും .വണ്ടി ഇടിച്ച് റോഡില്‍ കിടന്നാല്‍ ആഴ്ചയില്‍ എങ്കിലും വീട്ടില്‍ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കും സങ്കടം വരുമെന്നും.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here