മികച്ച ഭക്ഷ്യ നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മുംബൈ ഇവിടുത്തെ വട പാവ് പാവ്ഭാജി, ബിരിയാണി ബൊംബേ സ്‌വീറ്റ്‌സ് ഓംലെറ്റ് പാവ് എന്നീ സ്ട്രീറ്റ് ഫുഡുകൾ ടേസ്റ്റ് അറ്റ്‌ലസിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നു
മുംബൈ
ഹൈദരാബാദിന്റെ രുചിപ്പെരുമ കൂടുതാലായി നമുക്കറിയാൻ സാധിക്കുന്നത് അവിടുത്തെ സ്ട്രീറ്റുകളിലാണ്. ഹൈദരാബാദി ഹലീം ഹൈദരാബാദി ബിരിയാണി പക്കോഡ ജിലേബി ഫിർണി,തുടങ്ങിയ വിഭവങ്ങൾ ടേസ്റ്റ് അറ്റ്‌ലസിന്റെ വെബ്‌സൈറ്റിൽ ഇടംനേടിയിട്ടുണ്ട്
ഹൈദരാബാദ്
ചെന്നൈ നഗരത്തിന്റെ പ്രശസ്തി പ്രഭാതഭക്ഷണത്തിലാണ് ഇവിടുത്തെ ഇഡ്ഡലി ദോശ സുണ്ടൽ ബോളി പൊടി ദോശ വട മുറുക്ക് ഊത്തപ്പം കുഴിപണിയാരം തുടങ്ങി ഏത് സമയത്തും കഴിക്കാവുന്ന വിഭവങ്ങൾ നഗരത്തിന്റെ പ്രത്യേകതയാണ്
ചെന്നൈ
രുചികൾ കൊണ്ട് സന്ദർശകരെ ആകർഷിക്കുന്ന സ്ട്രീറ്റ് ഫുഡുകളുടെ കേന്ദ്രമാണ് ഡൽഹി ഭേൽപുരി പരാന്തസ് സമോസ ചോലെ ഭാതുരെ, രാം ലഡൂസ് തുടങ്ങി ഏതൊരാൾക്കും രുചിച്ചുനോക്കാൻ സമ്പന്നമായൊരു രുചിപ്പെരുമ തന്നെ ഈ നഗരത്തിലുണ്ട്
ഡൽഹി
പഞ്ചാബിലെ അമൃത്‌സർ ആണ് പട്ടികയിൽ 43-ാം സ്ഥാനത്ത് ഇവിടുത്തെ അമൃത്സരി കുൽച ചോലെ ഭാതുരെ ആലു ടിക്കി മക്കി ദി റൊട്ടി ദാഹി ഭല്ല എന്നിവ ടേസ്റ്റ് അറ്റ്‌ലസിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നു
പഞ്ചാബ്
കൊൽക്കത്തയാണ് പട്ടികയിൽ 71-ാം സ്ഥാനത്ത് നഗരത്തിലെ ജനപ്രിയ തെരുവ് ഭക്ഷണങ്ങളായ ഘുഗ്നി കൊൽക്കത്ത മുട്ട റോൾ ജൽമുറി മുഗളായി പരത വെജിറ്റബിൾ ചോപ്പ് എന്നിവയും രസഗുല്ല, രസ്മലൈ തുടങ്ങിയ മധുരപലഹാരങ്ങളും ടേസ്റ്റ്അറ്റ്‌ലസ് ലിസ്റ്റിൽ ഉൾപ്പെടുന്നു