തൈര് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത തടയുകയും ചെയ്യുന്നു ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്
തൈരിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് കാൽസിയം എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസിന്റെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു
തൈരിൽ പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിക്കുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്നങ്ങൾ തടഞ്ഞ് ദഹനം മെച്ചപ്പെടുത്തുന്നു
തൈര് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു
തൈരിൽ പ്രോട്ടീൻ വിറ്റാമിൻ മിനറൽസ് എന്നിവ അടങ്ങിയിട്ടുണ്ട് ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തി മുടി വളരാൻ സഹായിക്കുന്നു
തൈരിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹമുള്ളവർ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്
തൈരിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ചർമ്മത്തിലെ കറുത്ത പാടുകളും പിഗ്‌മെൻറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. തൈര് കഴിക്കുന്നത് ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും ഗുണകരമാണ്