അവകാഡോ മയോണൈസ്  വീട്ടിൽ തന്നെ തയ്യാറാക്കാം

ആരോഗ്യകരവും രുചികരവുമായ   അവകാഡോ  മയോണൈസ്  ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

പാകമായ അവകാഡോ - 2  നാരങ്ങാനീര് - 1/2   ഒലിവ് ഓയിൽ - 1/4 കപ്പ് വെളുത്തുള്ളി - 1-2 അല്ലി ഉപ്പ് - ആവശ്യത്തിന് കുരുമുളക് -ആവശ്യത്തിന്

അവകാഡോ മധ്യത്തിൽ നിന്ന് പകുതിയായി മുറിച്ച് കുരു മാറ്റുക ഒരു ഫോർക്ക് ഉപയോഗിച്ച് പൾപ്പ് വെളുത്തുള്ളിയോടൊപ്പം മാഷ് ചെയ്യുക

തയ്യാറാക്കുന്ന വിധം

മാഷ് ചെയ്ത അവകാഡോ നാരങ്ങാനീര് ഒലിവ് ഓയിൽ ഉപ്പ് കുരുമുളക് എന്നിവ ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക

മിക്സിയിൽ അടിച്ചെടുക്കുമ്പോൾ ഓയിൽ ചെറുതായി  ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്

 ആവശ്യമെങ്കിൽ ഉപ്പ് കുരുമുളക് എന്നിവ കൂട്ടിച്ചേർത്ത് രുചി വർധിപ്പിക്കാം

ചെറുതായി അരിഞ്ഞ പച്ചമുളകും ചിയാസീഡ്‌സും ചേർക്കുന്നതിലൂടെ രുചി വർധിപ്പിക്കാം

അവകാഡോ മയോണൈസ് ഉപയോഗിക്കുന്ന വിധങ്ങൾ

സാൻഡ്‌വിച്ചുകളിൽ സ്പ്രെഡ് ചെയ്യാം

സാലഡുകളിൽഡ്രെസ്സിങ്ങായി ഉപയോഗിക്കാം

വെജിറ്റബിൾ സാൻഡ്‌വിച്ചുകളിൽ ഉപയോഗിക്കാം

ബർഗറുകളിൽ ഉപയോഗിക്കാം