ഇരിക്കുമ്പോൾ നല്ല സ്റ്റൈൽ ആയി കാലിന്മേൽ കാൽ കയറ്റിവെച്ച് ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും. ഇതിലൂടെ ഒരു കംഫർട്ട് ലഭിക്കുമെങ്കിലും ശരീരത്തിന് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
കാലിന്മേൽ കാല് വച്ചാൽ
ഇങ്ങനെ ഇരിക്കുന്നത് ശരീരത്തിലെ താപനില വർധിക്കുന്നതിനും ,ബീജ ഉത്പാദനം കുറയുന്നതിനും കാരണമാകുന്നു
ബീജ ഉത്പാദനം
തുടയ്ക്കുള്ളിലെ മസിലിനെ ചെറുതാക്കാനും, തുടയ്ക്കു പുറത്തുള്ള മസിലിനെ വലുതാക്കാനും ,സന്ധികളുടെ സ്ഥാനം തെറ്റാനും പെൽവിക് ഇംബാലൻസിലേക്ക് നയിക്കാനും ഈ ഇരിപ്പ് കാരണമാകും.
പെൽവിക് ഇംബാലൻസ്
കാലിന്മേൽ കാൽ വയ്ക്കുമ്പോൾ മസിലുകൾ മണിക്കൂറോളം നിശ്ചലമായി രക്തയോട്ടത്തെ ബാധിക്കുകയും രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം കൂട്ടുന്നു
കാലുകൾ ഇങ്ങനെ വയ്ക്കുന്നതിലൂടെ വെരിക്കോസ് വെയിനിനുള്ള സാധ്യത വർധിക്കുന്നു
വെരിക്കോസ് വെയിന്‍
ഏറെ നേരം ഇങ്ങനെ ഇരിക്കുന്നത് പാരാലിസിസിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു
തളർച്ച
ഈ സിറ്റിങ് പൊസിഷൻ നടുവേദനപോലെയുള്ള ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്.