വൈറ്റ് പാസ്ത അമിതമായി കഴിക്കുന്നത് ശരീര ഭാരം വർദ്ധിക്കാനും രക്തത്തിലെ ഷുഗറിന്റെ അളവ് കൂടാനും കാരണമാകുന്നു
മൈദ ഉപയോഗിച്ചുണ്ടാക്കുന്ന വൈറ്റ് ബ്രെഡിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ് ഇത് ദഹനത്തെ ബാധിച്ച് ശരീരത്തിലെ കൊഴുപ്പ് കൂട്ടുന്നു വൈറ്റ് ബ്രെഡിന് പകരം വീറ്റ് ബ്രെഡ് ഉപയോഗിക്കാവുന്നതാണ്
ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് ശരീര ഭാരം പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു ഇത് ദഹനത്തെ ബാധിക്കുകയും രക്തത്തിലെ ഷുഗറിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു
വെളുത്ത അരിയിൽ കാർബോഹൈഡ്രേറ്റ് കൂടുതലും ആവശ്യപോഷകങ്ങളുടെ അളവ് കുറവുമാണ്. ഇത് കഴിക്കുന്നതിലൂടെ ശരീര ഭാരം വർദ്ധിക്കുകയും , രക്തത്തിലെ ഷുഗറിന്റെ അളവ് കൂടുകയും ചെയ്യുന്നു. ഇതിന് പകരം ബ്രൗൺ റൈസ് ഉപയോഗിക്കാവുന്നതാണ്
പഞ്ചസാരയുടെ ഉപയോഗം പ്രമേഹം അമിത വണ്ണം ഹൃദ്രോഗം മുതലായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു രോഗപ്രതിരോധ ശേഷിയെ ഇത് ദുർബലമാക്കും പഞ്ചസാരയ്ക്ക് പകരം ശർക്കര തേൻ എന്നിവ ഉപയോഗിക്കാം
ഉപ്പ് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിനു പകരം പിങ്ക് സാൾട്ട് ഉപയോഗിക്കാം