തമിഴ്‌നാട്ടിലെ മധുര അന്തരീക്ഷവായൂ ഗുണനിലവാരത്തിൽ (AQI) മുൻപന്തിയിലാണ് നിലവിൽ നഗരത്തിലെ AQI 22 ആണ് മികച്ച ഗുണനിലവാര വിഭാഗത്തിലാണ് നഗരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. മലിനീകരണം കുറവായതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും യാത്രകൾക്കും നഗരം വളരെ അനുയോജ്യമാണ്
കർണാടകയിലെ ചിക്കബെല്ലാപൂരിലെ നിലവിലെ വായുഗുണനിലവാരം (AQI)25 ആണ്. വായുമലിനീകരണം കുറവായതിനാൽ ശുദ്ധവായു ഇവിടെ കൂടുതലാണ്.
കർണാടകയിലെ മടിക്കേരി നഗരത്തിലെ വായുഗുണനിലവാര സൂചിക (AQI ) ഇപ്പോൾ 28 ആണ് മികച്ച ഗുണനിലവാര വിഭാഗത്തിലാണ് നഗരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്
നീലഗിരി ഹിൽസിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഊട്ടി ഊട്ടിയിലെ ഇപ്പോഴത്തെ വായു ഗുണനിലവാര സൂചിക (AQI ) 25 ആണ്. നഗരം ശുദ്ധമായ വായുവിനും ആരോഗ്യകരമായ അന്തരീക്ഷത്തിനും പ്രസിദ്ധമാണ്
പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ് നാഗോൺ നഗരത്തിലെ വായുഗുണനിലവാര സൂചിക (AQI ) 30 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രഹ്മപുത്ര നദിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം കൃഷിയും വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യവും കൊണ്ട് പ്രസിദ്ധമാണ്