എന്താണ്

ഒരു  രാജ്യം  ഒരു  തെരഞ്ഞെടുപ്പ് ?

രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തിക്കൊണ്ട് അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവുകള്‍ ചുരുക്കുകയാണ് ഉദ്ദേശിക്കുന്നത്

പദ്ധതി നടപ്പാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

തിരഞ്ഞെടുപ്പ് ഒരുമിച്ചായാൽ, നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാരിനും പ്രചരണവുമായി ബന്ധപ്പെട്ട ചെലവുകൾ രാഷ്ട്രീയ പാർട്ടികൾക്കും കുറയും

ഇലക്ഷൻ നിരീക്ഷകരും പോളിംഗ് ഉദ്യോഗസ്ഥരും പൊലീസും അടക്കമുള്ള മനുഷ്യവിഭവശേഷി ഒന്നിച്ച് പ്രയോജനപ്പെടുത്തുന്നതിലൂടെ സമയലാഭമുണ്ടാവും, അദ്ധ്വാനഭാരം കുറയും 

വോട്ടർമാർ പലവട്ടം പോളിംഗ്  ബൂത്തിൽ പോകുന്നത് ഒഴിവാക്കാം

അതിഥി തൊഴിലാളികൾക്കും ദൂരെദേശത്തുള്ളവർക്കും അഞ്ച് വർഷത്തിലൊരിക്കൽ ഇതിനായി നാട്ടിൽപോയാൽ മതി

മനുഷ്യവിഭവശേഷിനഷ്ടം രാജ്യവ്യാപകമായി കുറയും

റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച  റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു

ദേശീയ പാര്‍ട്ടികളും മുന്‍ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാരും അടക്കമുള്ളവര്‍ ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കമ്മിറ്റി പറയുന്നത്

പാര്‍ട്ടികള്‍ അനുകൂലിച്ചുവെന്നാണ് കോവിന്ദ് സമിതി പറയുന്നതെങ്കിലും കോണ്‍ഗ്രസ് അടക്കം 15 പാര്‍ട്ടികള്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നു ഈ പദ്ധതി പ്രായോഗികമല്ലെന്നാണ് കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണം

  തൂക്കുസഭ കാരണമോ അവിശ്വാസം കാരണമോ സർക്കാർ രാജി വയ്ക്കേണ്ടിവരുകയും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുകയുംചെയ്താൽ, പുതുതായി വരുന്ന സർക്കാരിന്റെ കാലാവധി പൊതുതിരഞ്ഞെടുപ്പ് സമയംവരെ മാത്രം

നേരത്തേ തിരഞ്ഞെടുപ്പ് നേരിടേണ്ടിവന്നാൽ