ചീഫ് ഓഫ് എയർ സ്റ്റാഫ് – അരൂപ് രാഹ

/chief-of-air-staff-arup-raha

ഭാരതീയ വ്യോമസേനയുടെ ഏറ്റവും ഉയർന്ന റാങ്ക് ഓഫീസറാണ് ചീഫ് ഓഫ് എയർ സ്റ്റാഫ്. എയർ ചീഫ് മാർഷൽ റാങ്കിലുള്ള 4 സ്റ്റാർ ഓഫീസറാണ് ചീഫ് ഓഫ് എയർ സ്റ്റാഫ് എന്ന പദവി വഹിക്കുക.

കമാൻഡിങ്ങ് ഓഫീസറായും, കമാൻഡിങ്ങ് ഇൻ ചീഫായും പ്രവർത്തിച്ചിട്ടുള്ള അരൂപ് രാഹ 2013 ഡിസംബർ 31 നാണ് ചീഫ് ഓഫ് എയർ സ്റ്റാഫായി നിയമിക്കപ്പെട്ടത്.

പരം വിശിഷ്ട് സേവ മെഡൽ, അതി വിശിഷ്ട് സേവ മെഡൽ, വായു സേന മെഡൽ, സാമാന്യ സേവ മെഡൽ, ഓപറേഷൻ പരാക്രം മെഡൽ, സൈന്യ സേവ മെഡൽ, വിദേശ് സേവ മെഡൽ എന്നീ വിശിഷ്ട പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട് എയർ ചീഫ് മാർഷൽ അരൂപ് രാഹ.

ഭാരതത്തിന്റെ പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ ? ഈ പേജ് സന്ദർശിക്കുക
http://twentyfournews.com/2016/10/03/defence-system-of-india/

 

NO COMMENTS

LEAVE A REPLY