ആമിർ ഖാൻ ചിത്രം ദംഗലിനെതിരെയും ക്യാമ്പൈൻ

സിനിമയെ മത രാഷ്ട്രീയ സംഘടനകൾ കെയ്യേറുന്നതിനെതിരെ മുറവിളി ഉയരാൻ തുടങ്ങിയിട്ട് നാളേറയായി. വിശ്വരൂപം മുതലാണ് സിനിമയിൽ മത രാഷ്ട്രീയ ഇടപെടലുകൾ വ്യാപകമാകുന്നത്.
കരൺ ജോഹർ ചിത്രം ഏ ദിൽ ഹേ മുഷ്കിൽ വിലക്കിയതോടെ ചർച്ച സജീവമാകുന്നതിനിടയിലാണ് ആമിർ ഖാൻ ചിത്രം ദംഗൽ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പൈൻ ആരംഭിച്ചിരിക്കുന്നത്. letsboycottdangal എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പൈൻ.
RT & Tell othrs
If u Love India,thn dont watch movies of those who call u “Intolerant”✔#LetsBoycottDangal#LetsBoycottRaees#LetsBoycotADHM— The Surgical Kernel (@thekernelspeaks) October 20, 2016
Let’s teach and show them the real intolerant.#LetsBoycottDangal pic.twitter.com/HpfQ6KrEig
— Raghunath Das (@raghuDz) October 20, 2016
ദേശസ്നേഹം സിനിമയോടല്ല വേണ്ടൂ എന്ന വാദത്തോടെ മറുപക്ഷത്ത് keepcinemaoutofpolitics ഹാഷ്ടാഗും തരംഗമാകുന്നുണ്ട്.
ആവിഷ്കാരസ്വാതന്ത്യത്തിനെതിരെ തുടർച്ചയായി ആക്രമണം ഉയരുകയും രാജ്യത്ത് അസഹിഷ്ണുത ശക്തമാവുകയും ചെയ്തപ്പോൾ ഇന്ത്യ വിട്ടാലോ എന്ന് ഭാര്യ കിരൺ റാവു പറഞ്ഞതായി ആമിർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് ബിജെപിയെയും ഹിന്ദുത്വഗ്രൂപ്പുകളെയും പ്രകോപിപ്പിച്ചു. ഇതിന്റെ തുടർച്ചയെന്നോണമാണ് ദംഗൽ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉയരുന്നത്.
Husband Wife Dont Feeling Save In INDIA @AMIRKHAN Go Pakistan
#LetsBoycottDangal #ModiPoliceSlapped #ModiPunishesPak #HappyBirthdayViru pic.twitter.com/KPwLI5jCYS— SHEKHAR CHAHAL ?? (@shekharchahal) October 20, 2016
തന്റെ രാജ്യം സുരക്ഷിതമല്ലെന്ന് പറഞ്ഞ പി കെ നടന്റെ സിനിമ ഉപേക്ഷിക്കുക എന്നതാണ് മിക്കവരും ഉയർത്തുന്ന മുദ്രാവാക്യം. രാജ്യദ്രോഹിയും രാജ്യ വിരുദ്ധനുമായാണ് മിക്ക ട്വീറ്റൂുകലും ആമിറിനെ ചിത്രീകരിക്കുന്നത്. രാജ്യത്ത് അസഹിഷ്ണുതയാണെങ്കിൽ ആമിറിന്റെ പടവും നമുക്ക് വേണ്ട എന്നും ഹാഷ് ടാഗ് കാമ്പയിനിൽ പലരും ട്വീറ്റ് ചെയ്യുന്നു.
ഏ ദിൽ ഹേ മുഷ്കിലിന് പിന്നാലെ ദംഗലും വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും നടുവിൽ പ്രദർശിപ്പിക്കേണ്ടി വരും.
aamir khan, dangal, letsboycottdangal, keepcinemaoutofpolitics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here