ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് ഇനി യഥേഷ്ടം പ്രവേശിക്കാം

മഹാരാഷ്ട്രയിലെ സൂഫി ആരാധനാലയമായ ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പൂർണ്ണമായു പ്രവേശനം നൽകാമെന്ന് ദർഗയുടെ നടത്തിപ്പുകാർ. നാലാഴ്ചയ്ക്ക് അകം സ്ത്രീകൾക്ക് സൂഫി സന്യാസിയുടെ ഖബർസ്ഥാന് സമീപത്തേക്ക് പ്രവേശനം അനുവദിക്കാമെന്ന് ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിച്ചു.
സ്ത്രീകൾക്ക് ദർഗയിലേക്ക് പ്രവേശനം നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനായാണ് നാലാഴ്ച സമയം ട്രസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹാജി അലി ദർഗയിലെ ഖബർ സ്ഥാനിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് ബോംബേ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും സ്ത്രീകൾക്ക് ദർഗയിൽ പ്രവേശിക്കാൻ ആവശ്യമായ സുരക്ഷ മഹാരാഷ്ട്ര സർക്കാർ ഒരുക്കണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അറനൂറ് വർഷം പഴക്കമുള്ള ദർഗയിൽ അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത്. ഇതിനെതിരെ ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ സംഘടന നടത്തിയ നിയമയുദ്ധത്തിലൂടെയാണ് സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here