അഖിലേഷിന് അധികാരം തലയ്ക്ക് പിടിച്ചുവെന്ന് മുലായം സിങ് യാദവ്

mulayam_singh

അഖിലേഷ് യാദവിനെ വിമർശിച്ച് മുലായം സിങ് യാദവ് രംഗത്ത്. അഖിലേഷിന് അധികാരം തലയ്ക്ക് പിടിച്ചുവെന്ന് മുലായം പറഞ്ഞു. പാർട്ടിയ്ക്കുവേണ്ടി ശിവ്പാൽ യാദവ് ചെയ്തകാര്യങ്ങൾ തനിക്ക് മറക്കാനാവില്ലെന്നും മുലായം സിങ്.

പാർട്ടിയിലെ പിളർപ്പിലേക്ക് നയിച്ചേക്കവുന്ന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുലായം പാർട്ടി ആസ്ഥാനത്ത് വിളിച്ച് ചേർത്ത യോഗത്തിലാണ് അദ്ദേഹം അഖിലേഷിനെ ശക്തമായി വിമർശിച്ചത്.

അമർ സിങിനെ കൈവിടാനാകില്ല. അയാളുടെ എല്ലാ തെറ്റുകൾക്കും മാപ്പ് കൊടുത്തു കഴിഞ്ഞു. പാർട്ടിയിൽ ഇപ്പോഴുള്ളത് മദ്യപാനികളും ഗുണ്ടകളുമാണെന്നും മുലായം വ്യക്തമാക്കി.

ശിവ്പാൽ യാദവിനെയും അമർ സിങിനെയും ഒപ്പം നിർത്തുമെന്ന വ്യക്തമായ സൂചനയാണ് മുലായം സിങിന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. മകനേക്കാൾ സഹോദരനും സുഹൃത്തിനും തന്നെ മുൻഗണന നൽകുന്നു മുലായം എന്ന് വ്യക്തം. ഇത് അഖിലേഷിന്റെ പാർട്ടിയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കുകയാണെന്നും സൂചനകളുണ്ട്.

വിമർശനങ്ങളെ നേരിടാത്തവർക്ക് നേതാവാകാൻ കഴിയില്ലെന്നും മുലായം പറഞ്ഞു. എന്നാൽ തനിക്കെതിരെയുള്ള വിമർശനങ്ങൾ കടുത്തതോടെ അഖിലേഷ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അഖിലേഷും മുലായവും തമ്മിലുള്ള തുറന്ന പോരിലേക്കാണ് യോഗം വിരൽ ചൂണ്ടുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews