ഐ.എഫ്.എഫ്.കെയ്ക്ക് ഡെലിഗേറ്റ് പാസ്സില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കോളം

ഡിസംബര്‍ 9മുതല്‍ 16വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷന് ആരംഭിച്ചു. ഇന്നലെയാണ് രജിസ്ട്രേഷന് ആരംഭിച്ചത്.ഡെലിഗേറ്റ് രജിസ്ട്രേഷനുള്ള ഫോമില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കോളമുണ്ട്, ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ ഭിന്നലിംഗകാര്‍ക്ക് പ്രത്യേക പരിഗണന നല്കുന്നുവെന്നത് തന്നെയാണ് പ്രത്യേകത. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചലച്ചിത്രങ്ങളുടെ പാക്കേജും ഇത്തവണത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മാസം 25 രെ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്ക് 300രൂപയും മറ്റുള്ളവര്‍ക്ക് 500രൂപയുമാണ് ചാര്‍ജ്ജ്. ഡിസംബര്‍ അഞ്ച് മുതല്‍ ടാഗോര്‍ തീയറ്ററിലെ ഡെലിഗേറ്റ് സെല്‍ വഴി പാസ്സുകള്‍ വിതരണം ചെയ്യും. . ഡെലിഗേറ്റ് രജിസ്ട്രേഷനുള്ള ഫോമില്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കോളമുണ്ടെന്നും കമല്‍ അറിയിച്ചു.
IFFK Deligate pass , third gender, IFFK Inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here