ബാങ്കുകളിലെ നിക്ഷേപം വർദ്ധിക്കുന്നു; പുതിയ എടിഎമ്മുകൾ തുറക്കും

0
79
atm no cash in kothamangalam ATM

നോട്ട് പിൻവലിക്കലോടെ രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപം കൂടുന്നു. നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചതോടെ അഞ്ച് ദിവസംകൊണ്ട് 1.5 ലക്ഷം കോടി രൂപയാണ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

എന്നാൽ ബാങ്കുകളിൽനിന്ന് 3753 കോടി രൂപ പിൻവലിച്ചതായും റിസർവ്വ് ബാങ്കിന് നൽകിയ കണക്കുകളിൽ പറയുന്നു. പുതിയ നോട്ടുകൾക്കായി കൂടുതൽ എടിഎമ്മുകൾ സജ്ജമാക്കി തുടങ്ങി. ചില എടിഎമ്മുകളിൽ ഇതിനായി മാറ്റം വരുത്തിയിട്ടുമുണ്ട്.

പരീക്ഷണങ്ങൾക്ക് ശേഷം ഇത് പൊതു ജനങ്ങൾക്കായി തുറന്ന് നൽകും. എസ്ബിഐ, ഐസിഎസിഐ, എച്ച്ഡിഎഫ്‌സി ആക്‌സിസ് ബാങ്കുകൾ എന്നിവയുടെ എടിഎമ്മുകളെയാണ് പുതുക്കി സജ്ജീകരിച്ചിരിക്കുന്നത്.

നോട്ട പിൻവലിച്ചിട്ട് അഞ്ച് ദിവസാമായിട്ടും ബാങ്കുകൾക്ക് മുന്നിലെ തിരക്കിന് കുറവില്ല. ഇത് ബാങ്കുകളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

Demonetisation

NO COMMENTS

LEAVE A REPLY