റൺബീറിന് ഏറ്റവും യോജിച്ചതാര് കത്രീനയോ ദീപികയോ ? കരീനയുടെ മറുപടി

പ്രശസ്ത ബോളിവുഡ് താരം റൺബീർ കപൂറിനെ പിൻതുണച്ച് സഹോദരിയും ബോളിവുഡ് താരസുന്ദരിയുമായ കരീന കപൂർ.
തന്റെ മെറ്റേണിറ്റി ഫാഷനാണ് കരീനയെ ഇന്നലെ വരെ വാർത്തകളിൽ നിറച്ചതെങ്കിൽ ഇന്ന് കരീനയുടെ സഹോദര സ്നേഹമാണ് ചർച്ചാവിഷയം.
ബോളിവുഡ് താരം നേഹ ദൂപിയയുടെ പോഡ്കാസ്റ്റായ ‘നോ ഫിൽറ്റർ നേഹയിൽ അതിഥിയായ് എത്തിയ കരീനയോട് നേഹ ദൂപിയ ചോദിച്ച ചോദ്യവും ഉത്തരവുമാണ് ഇപ്പോൾ ബി-ടൗണിൽ ചർച്ചയായിരിക്കുന്നത്.
ദീപിക പദുക്കോൺ ആണോ കത്രീന കൈഫാണോ റൺബീറിന് കൂടുതൽ അനുയോജ്യം എന്ന ചോദ്യത്തിന് കരീന പറഞ്ഞത് രണ്ടു പേരും അല്ലെന്നായിരുന്നു.
കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന ഷോയിൽ കത്രീന കൈഫിനെ ‘സിസ്റ്റർ-ഇൻ-ലോ’ ആയി തുറന്ന് സംബോധന ചെയ്ത കരീന കപൂർ തന്നെയാണ് ഇപ്പോൾ മറിച്ചൊരു അഭിപ്രായം പറയുന്നത്.
kareena kapoor, katrina kaif, deepika padukone, ranbir kapoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here