പെട്രോള്‍ പമ്പുകള്‍ വഴി ഇനി നോട്ടും

ബാങ്കുകളിൽ നിന്ന് പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രെട്രോൾ പമ്പുകളിലൂടെയും നോട്ടുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നവംബര്‍24ന് ശേഷമാണ് പെട്രോള്‍ പമ്പുകളില്‍ ഈ സൗകര്യം ഒരുങ്ങുക. തെരഞ്ഞെടുത്ത 2500പെട്രോള്‍ പമ്പുകള്‍ വഴി ആദ്യഘട്ടത്തില്‍ നോട്ടുകള്‍ മാറ്റി എടുക്കാം. പിന്നീട് ഇത് 20,000 പമ്പുകളിലേക്ക് വ്യാപിപ്പിക്കും.
കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ എസ് ബി ഐ മേധാവി അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. 2000രൂപയാണ് മാറ്റാന്‍ കഴിയുക. എസ് ബി ഐയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പമ്പുകളിലാണ് പണം പിന്‍വലിക്കുവാന്‍ കഴിയുന്നത്.
money through petrol pump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here