ആരാധ്യയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുത്തത് വൻ താരനിര

ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരി ആരാധ്യ ബച്ചന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത് ബി-ടൗണിലെ വൻ താരനിര. മാന്യതാ ദത്ത മുതൽ ആമിർ ഖാന്റെ ഭാര്യയും സംവിധായകയുമായ കിരൺ റാവോ, ട്വിങ്കിൾ ഖന്ന എന്നിവരുൾപ്പെടെ നിരവധി പേർ ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യയ്ക്ക് ആശംസകളുമായ് എത്തി.

കിരൺ റാവോ മകൻ ആസാദ് റാവോ ഖാനുമായാണ് എത്തിയത്. ഇന്ത്യൻ ഗുസ്തി താരം ഗീത ഫോഗാട്ടിന്റെ വിവാഹത്തിൽ പങ്കെടുക്കാനുള്ളത് കൊണ്ട് ആമിർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തില്ല.

ആദ്യകാല നടിയും നിലവിൽ സഞ്ചയ് ദത്ത് പ്രൊഡക്ഷൻസിന്റെ സിഇഓയുമായ മാന്യതാ ദത്ത് കുട്ടികളായ ഇക്ര ദത്ത്, ഷഹ്‌റാൻ ദത്ത് എന്നിവർക്കൊപ്പമാണ് എത്തിയത്.

നവംബർ 16 ന് 5 വയസ്സ് തികഞ്ഞു ആരാധ്യയ്ക്ക്. ചിത്രങ്ങൾ കാണാം.

celebrities spotted at aradhya birthday celebration

NO COMMENTS

LEAVE A REPLY